ഗൂഡല്ലൂരിനടുത്ത് ദേവർഷോലയിലെ മുരുകൻ ക്ഷേത്രമുറ്റത്ത് വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ പിടിയാനയെ വെറ്ററിനറിവിദഗ്ധർ പരിശോധിക്കുന്നു
ഗൂഡല്ലൂർ : ദേവർഷോലയിൽ ക്ഷേത്രമുറ്റത്ത് പിടിയാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞു. ദ വുഡ്പ്രയർ ഏരിയയിലെ മുരുകൻ ക്ഷേത്രമുറ്റത്താണ് 35 വയസ്സുള്ള പിടിയാന ചരിഞ്ഞത്. മരക്കൊമ്പ് ഒടിക്കാനുള്ള ശ്രമത്തിനിടെ വൈദ്യുതാഘാതമേറ്റാണ് ആന ചരിഞ്ഞത്. തമിഴ്നാട് വനാവകാശനിയമത്തിലെ സെക്ഷൻ 17-ൽപ്പെട്ട ഭൂമിയിലാണ് കാട്ടാന ചരിഞ്ഞത്.
പ്രദേശത്ത് നിരന്തരം കാട്ടാനകളെത്താറുണ്ട്. വ്യാഴാഴ്ച രാത്രിയിൽ ആനകളുടെ ചിന്നംവിളി കേട്ടതിനെത്തുടർന്ന് ആളുകൾ കൂട്ടമായി മുരുകൻ ക്ഷേത്രത്തിലെത്തിയപ്പോഴാണ് ക്ഷേത്രമുറ്റത്ത് ആന ചരിഞ്ഞത് കണ്ടത്. വിവരമറിയിച്ചതനുസരിച്ചെത്തിയ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കൊമ്മു ഓംകാരവും ഗൂഡല്ലൂർ റെയ്ഞ്ചർ കെ. ഗണേശനും ഉൾപ്പെട്ട വനപാലകർ സ്ഥലത്തെത്തി. മുതുമല കടുവാസങ്കേതത്തിലെ വെറ്ററിനറി സർജൻ ഡോ. രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ ആനയുടെ ജഡം പോസ്റ്റ്മോർട്ടം നടത്തി. തുടർന്നാണ് കാട്ടാന വൈദ്യുതാഘാതമേറ്റാണ് ചരിഞ്ഞതെന്ന് സ്ഥിരീകരിച്ചത്. വനംവകുപ്പ് അന്വേഷണം തുടങ്ങി
വനത്തിൽ മേയാനെത്തിയ കാട്ടാനക്കൂട്ടത്തിലെ പിടിയാനയാണ് ചരിഞ്ഞത്. പ്രദേശത്തെ വൈദ്യുതത്തൂണും തകർന്നിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..