നിരപരാധികളായ ജീവനക്കാരെബലിയാടാക്കരുത്


കല്പറ്റ : മുട്ടിൽ മരം മുറിയിൽ കുറ്റക്കാരായവരെ സംരക്ഷിക്കുകയും നിരപരാധികളായ താഴെത്തട്ടിലെ ജീവനക്കാരെ ബലിയാടാക്കുകയും ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്ന് കേരള എൻ.ജി.ഒ. സംഘ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മങ്ങൾ മുറിച്ചു കടത്തുന്നതിനുള്ള ഉത്തരവുകൾ പുറപ്പെടുവിച്ച ഉന്നതരെ സംരക്ഷിച്ചുള്ള അന്വേഷണം അവസാനിപ്പിക്കണം. യഥാർഥ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം.

ജില്ലാ പ്രസിഡന്റ് പി. സുരേഷ് അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി വി.പി. ബ്രിജേഷ്, എം.കെ. പ്രസാദ്, കെ. ഗോപാലകൃഷ്ണൻ, കെ.എൻ. നിധിഷ്, എം.ആർ. സുധി, കെ. ഭാസ്കരൻ, വി. ജയേഷ് തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..