പരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചിട്ടും നിർത്തിയില്ല യുവാക്കൾ സഞ്ചരിച്ച വാഹനമിടിച്ച് അപകടം


വെള്ളമുണ്ട : വാഹനപരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചിട്ടും നിർത്താതെപോയ കാർ പോലീസ് ജീപ്പിലും മറ്റൊരു വാഹനത്തിലും കടമുറിക്കും തട്ടുകടവണ്ടിക്കും ഇടിച്ചു. വ്യാഴാഴ്ച രാത്രി വെള്ളമുണ്ടയിൽ പോലീസിന്റെ വാഹനപരിശോധനയ്ക്കിടെയാണ് സംഭവം.

കൈകാണിച്ചിട്ടും നിർത്താതെപോയ കാറിനെ പോലീസ് പിന്തുടർന്നു. തരുവണ ഏഴാംമൈലിൽ എത്തിയപ്പോൾ വാഹനം ഒതുക്കി നിർത്താനാവശ്യപ്പെട്ടു. എന്നാൽ, വകവെക്കാതെ വേഗംകൂട്ടി മുന്നോട്ടെടുത്തപ്പോഴാണ് പോലീസ് ജീപ്പിനും റോഡരികിൽ എതിർദിശയിൽ നിർത്തിയിട്ടിരുന്ന വാഹനത്തിനും ഇടിച്ചത്. രണ്ടുവാഹനങ്ങൾക്കും സാരമായ കേടുപാടുകൾ ഉണ്ടായി.

എതിർവശത്തെ കടവരാന്തയിലുണ്ടായിരുന്ന തട്ടുകടവണ്ടിയിലും കടവരാന്തയിലും ടെലിഫോൺപോസ്റ്റിനും കാറിടിച്ചു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ കാറിലുണ്ടായിരുന്നവർ കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തി.

വടകര സ്വദേശികളായ ചമതക്കുനിയിൽ വിശിഷ്ട് (18), കൃഷ്ണകാവ്യംവീട്ടിൽ കൃഷ്ണരാജ് (18), രയരോത്ത് താഴേക്കുനി സച്ചിൻ (23), ലക്ഷ്മിനിവാസിൽ ഔദത്ത് (18) എന്നിവരുടെ പേരിൽ വിവിധ വകുപ്പുകൾപ്രകാരം കേസെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..