അടുക്കള മാറി...: മൺകലങ്ങൾ പുറത്ത്


കാവുംമന്ദത്ത് വീടിനുമുന്നിലെ റോഡരികിൽ മൺപാത്രങ്ങൾ കച്ചവടം ചെയ്യുന്നവർ

: അടുക്കളകൾ അടിമുടി മാറിയതോടെ ആദ്യം ഉപേക്ഷിക്കപ്പെട്ടവയുടെ കൂട്ടത്തിലാണ് മൺപാത്രങ്ങളുടെ സ്ഥാനം. മൺപാത്രങ്ങൾമാത്രം പാചകത്തിനുപയോഗിച്ച അടുക്കളകളുണ്ടായിരുന്നു. പിന്നീട് കുറേക്കാലം ഒരെണ്ണമെങ്കിലും ഉപയോഗിക്കാത്ത വീടുകളുണ്ടായിരുന്നില്ല. ഇപ്പോൾപക്ഷേ പലയിടത്തുനിന്നും മൺകലങ്ങൾ പടിക്കുപുറത്തായി.

മുമ്പ് മൺപാത്രങ്ങൾ വലിയകുട്ടയിൽ തലയിലേന്തി വീടുവീടാന്തരം കയറിയിറങ്ങി വിൽക്കുകയായിരുന്നു നിർമാതാക്കളുടെ പതിവ്‌. പൈസയായും നെല്ലായും അരിയായുമെല്ലാം ഇവർക്ക് മെച്ചപ്പെട്ട വരുമാനവും അക്കാലത്തുണ്ടായിരുന്നു. കാലാന്തരത്തിൽ മൺപാത്രങ്ങളുടെ ആവശ്യക്കാർ കുറഞ്ഞു.

വിപണിയിൽ നൂറുകലം വിറ്റാൽ ഏഴായിരത്തോളം രൂപ മാത്രമാണ് നിർമിക്കുന്നവർക്ക് ഇപ്പോൾ കിട്ടുക. കച്ചവടക്കാർക്ക് ഒന്നായി കലങ്ങൾ എത്തിച്ചുകൊടുത്ത് മടങ്ങുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഇപ്പോൾ ഉത്സവനഗരികളിൽ മൺപാത്രങ്ങൾ കൂട്ടത്തോടെ എത്തിച്ച് വിൽക്കാൻ പരിശ്രമിക്കാറുണ്ടെങ്കിലും മൺപാത്രങ്ങൾക്ക് അത്രയൊന്നും ആവശ്യക്കാരില്ലെന്ന് ഇവർ പറയുന്നു. പൂച്ചട്ടികളും ടെറാക്കോട്ട ഉത്പന്നങ്ങൾ തുടങ്ങിയവയും മറ്റും നിർമിച്ച് പാതയോരങ്ങളിൽ വിപണിയൊരുക്കി പിടിച്ചുനിൽക്കാൻ ശ്രമിക്കുകയാണീ സമുദായം ഒന്നടങ്കം. ചൂള കത്തിക്കാൻ വിറകിന്റെ ക്ഷാമം, ഉയർന്നവില, ചൂളയിൽനിന്ന്‌ പൊട്ടിപ്പോകുന്ന പാത്രങ്ങളുടെ നഷ്ടം എന്നിവയെല്ലാം ചേരുമ്പോൾ നഷ്ടങ്ങളുടെ കണക്കുകൾമാത്രമാണ് മിച്ചംവരുക.

എത്രകാലം ഈ തൊഴിൽ

കൈകൊണ്ട് തിരിക്കുന്ന പഴയചക്രങ്ങൾക്കുപകരം വേഗം ആവശ്യാനുസരണം ക്രമീകരിക്കാൻ കഴിയുന്ന വൈദ്യുത റോട്ടോറുകൾ സ്ഥാപിച്ചു. മൺകലങ്ങൾക്കും പാത്രങ്ങൾക്കും ഉപരിയായി അലങ്കാരവസ്തുക്കളും മണ്ണിൽ ചുട്ടെടുത്തു.

ചൂളയും അടിമുടിമാറ്റി. ഈ പരീക്ഷണങ്ങളെല്ലാം കഴിഞ്ഞിട്ടും ജീവിതം പെരുവഴിയിലാവുന്ന സങ്കടങ്ങൾക്കുനടുവിലാണ് ഈ പരമ്പരാഗതതൊഴിലുകാർ.പിന്നാക്കവികസന കോർപ്പറേഷനിൽനിന്ന് ചെറിയൊരു സഹായധനം രണ്ടുതവണ ലഭിച്ചതൊഴിച്ചാൽ ഈ തൊഴിൽ മുന്നോട്ടുകൊണ്ടുപോകാൻ തക്കവിധമുള്ള ക്ഷേമപദ്ധതികളൊന്നും ആയിട്ടില്ല. മൺപാത്രങ്ങൾ പ്രകൃതിയുടെ പാനപാത്രങ്ങളാണെന്നെല്ലാം പ്രചാരണമുണ്ടെങ്കിലും ആർക്കുംവേണ്ടാതാവുകയാണ് ഈ പാത്രങ്ങളെല്ലാം.

പരമ്പരാഗത മൺപാത്രനിർമാണ തൊഴിലാളികൾക്കായി ക്ഷേമപദ്ധതികളാണ് അനിവാര്യം. (അവസാനിച്ചു)

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..