മാനന്തവാടി : യാക്കോബായ സുറിയാനി സഭയുടെ സൺഡേസ്കൂൾ പ്രസ്ഥാനമായ എം.ജെ.എസ്.എസ്.എ. നൂറാം വാർഷികാ ഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി. വടക്കൻമേഖലാ സമ്മേളനം ഞായറാഴ്ച രാവിലെ 11 മുതൽ സുവർണ ജൂബിലി ആഘോഷിക്കുന്ന മാനന്തവാടി സെയ്ന്റ് ജോർജ് യാക്കോബായ പള്ളി അങ്കണത്തിൽ നടത്തും. ജില്ലയ്ക്ക് പുറമേ കോഴിക്കോട്, കണ്ണൂർ, മലപ്പുറം, ബെംഗളൂരു ചെന്നൈ, മംഗളൂരു എന്നിവിടങ്ങളിൽനിന്നുള്ള പ്രവർത്തകരും പങ്കെടുക്കും.
പൊതുസമ്മേളനം മന്ത്രി എ.കെ. ശശീന്ദ്രനും ആഘോഷത്തിന്റെ ഭാഗമായുള്ള 'ഗ്ലോറിയ 1920-2022' കലാവിരുന്ന് ബാലതാരം ഡാവിയ മേരി ബെന്നും ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ എം.ജെ.എസ്.എസ്.എ. ചാരിറ്റി വിതരണം ഉദ്ഘാടനം ചെയ്യും. എം.ജെ.എസ്.എസ്.എ. പ്രസിഡന്റ് ഡോ. മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പൊലീത്ത അധ്യക്ഷത വഹിക്കും. കോഴിക്കോട് ഭദ്രാസന മെത്രാപ്പൊലീത്ത പൗലോസ് മോർ ഐറേനിയോസ് അനുഗ്രഹപ്രഭാഷണം നടത്തും. കണ്ണൂർ റൂറൽ എ.എസ്.പി. പ്രിൻസ് അബ്രഹാം മുഖ്യാതിഥിയാകും. ഞായറാഴ്ച രാവിലെ പുല്പള്ളിമേഖലയിൽനിന്ന് ദീപശിഖയും ബത്തേരി മേഖലയിൽനിന്ന് ഛായാചിത്രവും മീനങ്ങാടി മേഖലയിൽനിന്ന് പതാകാപ്രയാണങ്ങളും എത്തും. വാഹന പാർക്കിങ്ങിന് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സംഘാടകസമിതി ഭാരവാഹികളായ ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ, ഫാ. എൽദോ മനയത്ത്, പി.എഫ്. തങ്കച്ചൻ, കെ.എം. ഷിനോജ്, ജോൺ ബേബി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..