വി.ജി. വിജയൻ അനുസ്‌മരണം


വി.ജി. വിജയൻ അനുസ്മരണയോഗത്തിൽ അനുസ്മരണസമിതി ചെയർമാൻ വിജയൻ ചെറുകര സംസാരിക്കുന്നു

കല്പറ്റ : മുതിർന്ന മാധ്യമപ്രവർത്തകനും ജനയുഗം റെസിഡന്റ് എഡിറ്ററും പത്രപ്രവർത്തകയൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന വി.ജി. വിജയന്റെ അഞ്ചാം ചരമവവാർഷികദിനത്തിൽ അനുസ്മരണയോഗം നടത്തി. വയനാട് പ്രസ് ക്ലബ്ബും വി.ജി. വിജയൻ അനുസ്മരണസമിതിയും ചേർന്നാണ് പരിപാടി നടത്തിയത്. കല്പറ്റ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. കുണ്ടറ സെറാമിക് ചെയർമാൻ കെ.ജെ. ദേവസ്യ അധ്യക്ഷതവഹിച്ചു. അനുസ്മരണസമിതി ചെയർമാൻ വിജയൻ ചെറുകര വി.ജി. വിജയനെ അനുസ്മരിച്ചു. രതീഷ് വാസുദേവൻ, ഏച്ചോം ഗോപി, സാം പി. മാത്യു, വി. യൂസഫ്, വി. ദിനേശ്കുമാർ, അമ്മാത്തുവളപ്പിൽ കൃഷ്ണകുമാർ, പ്രസ് ക്ലബ്ബ് ട്രഷറർ എ.പി. അനീഷ് എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..