സംസ്ഥാന അണ്ടർ 17 ചെസ് ചാമ്പ്യൻഷിപ്പ് ബത്തേരിയിൽ


സുൽത്താൻബത്തേരി : സംസ്ഥാന അണ്ടർ 17 ഓപ്പൺ ആൻഡ് ഗേൾസ് ചെസ് ചാമ്പ്യൻഷിപ്പ് 23, 24 തീയതികളിൽ ബത്തേരി ലയൺസ് ഹാളിൽ നടക്കും.

23-ന് രാവിലെ 9.30-ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ ആദ്യ വനിതാ സീനിയർ ആർബിറ്ററും, വനിതാശ്രേഷ്ഠ പുരസ്കാരജേതാവുമായ കല്പനാ ബിജുവിനെ ചടങ്ങിൽ ആദരിക്കും. ഓപ്പൺ, പെൺകുട്ടികളുടെ വിഭാഗത്തിൽ വിവിധ ജില്ലകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവരടക്കം എൺപതോളം മത്സരാർഥികൾ പങ്കെടുക്കും.

ഇരുവിഭാഗങ്ങളിൽനിന്നുമായി ആദ്യത്തെ രണ്ടു സ്ഥാനക്കാർക്ക് ദേശീയ ചാമ്പ്യൻഷിപ്പിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് മത്സരിക്കാം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..