Caption
നവീൻ മോഹൻവീടുനിർമാണം ആണുങ്ങൾ കൈയടക്കിവെച്ച മേഖലയാണ്. സിമന്റും കട്ടയും ചുമന്നെത്തിക്കാനും വെള്ളം നനയ്ക്കാനും തുടങ്ങി ചെറിയ സഹായങ്ങൾക്കുമാത്രം സ്ത്രീകൾ ഭാഗമാകുന്ന നിർമാണമേഖലയിൽ കൈക്കരുത്ത് തെളിയിച്ച് വീടുകൾ പടുത്തുയർത്തിയ പെൺകൂട്ടായ്മയുണ്ട് പനമരത്ത്. വിട്ടുവീഴ്ചകളില്ലാതെ കെട്ടുറപ്പുള്ള വീടുകൾ കെട്ടിപ്പൊക്കി വീടുകൾക്ക് ദീപമാവുന്ന കുടുംബശ്രീയുടെ ‘ശ്രീദീപം’ നിർമാണയൂണിറ്റ്.
2017-ലാണ് കുടുംബശ്രീ നിർമാണമേഖലയിലേക്ക് കൈവെക്കുന്നത്. തിരഞ്ഞെടുത്ത കുടുംബശ്രീപ്രവർത്തകർക്കായി പനമരത്തുനടത്തിയ 41 ദിവസത്തെ പരിശീലനമാണ് ശ്രീദീപം തെളിയാൻ കാരണമായത്.
ഇന്ന് ആറുവീടുകൾ നിർമിച്ചും വീടുകൾ അറ്റകുറ്റപ്പണി നടത്തിയും തെളിഞ്ഞുനിൽക്കുകയാണവർ.
ഒത്തുചേരലിന്റെ ഒത്തൊരുമ
കുടുംബശ്രീയുടെ നിർമാണമേഖലയിലെ പരിശീലനത്തിൽ ആദ്യം 45 പേരാണുണ്ടായിരുന്നത്. പിന്നീടത് ചുരുങ്ങി 12 പേരായി. പരിശീലനം പൂർത്തിയാക്കിയതോടെ ആറുപേർ ചേർന്ന് ശ്രീദീപം തുടങ്ങി. വിവിധ വാർഡുകളിലെ കുടുംബശ്രീ അംഗങ്ങളായ ഷീജാ സന്തോഷ്, ശ്രീജാ സുധാകരൻ, വീണാ രാജേന്ദ്രൻ, ജമീല അഷറഫ്, റംല അഷറഫ്, ടെസി ജോൺസൺ എന്നിവരാണ് ശ്രീദീപത്തിന്റെ സാരഥികൾ. മാനന്തവാടി ഡബ്ല്യു.എസ്.എസ്. കെട്ടിടത്തിന്റെ അടുക്കള, ശൗചാലയം നിർമാണത്തിലൂടെയായിരുന്നു പരിശീലനം. മികച്ചപരിശീലനത്തിനൊപ്പം കുടുംബശ്രീ ജില്ലാമിഷന്റെ പൂർണ പിന്തുണകൂടിയായപ്പോൾ നിശ്ചയദാർഢ്യത്തോടെ ‘ശ്രീദീപം’ ഫീൽഡിലിറങ്ങി. നടവയലിൽ ഗോത്രപരിശീലനകേന്ദ്രത്തിന്റെ ഹാൾ ടെൻഡർ വിളിച്ചെടുത്ത് പൂർത്തീകരിച്ചു. പനമരം എൽ.പി. സ്കൂളിന്റെ ചുറ്റുമതിൽ നിർമിച്ചു. ഇതിനുശേഷം കണിയാമ്പറ്റ പഞ്ചായത്തിൽ കമ്യൂണിറ്റി കിച്ചണുകൾ പണിതു. പനമരം പഞ്ചായത്തിലെ അഗതി ആശ്രയ വീടുകളുടെ അറ്റകുറ്റപ്പണിയും നടത്തി. പ്രവൃത്തിയിൽ മികവുതെളിയിച്ചതോടെ പെൺകരുത്ത് നാടറിഞ്ഞു. പൊഴുതനയിൽ മൂന്നുസ്നേഹവീടുകളുടെ നിർമാണച്ചുമതല കൈകളിലെത്തി. പിന്നാലെ കാരാപ്പുഴയിൽ രണ്ടുവീടുകളും പനമരം കൈതക്കലിൽ ഒരുവീടും നിർമിച്ചു. പ്രളയം തകർത്തെറിഞ്ഞ പുത്തുമലയിൽ കേടുപാടുകളുണ്ടായ വീടുകൾ പൂർവ സ്ഥിതിയിലാക്കാനും അവർ മുന്നിലുണ്ടായിരുന്നു. ഇതുവരെ 45 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് ഏറ്റെടുത്ത് പൂർത്തിയാക്കിയത്.
അടിത്തറയായി പരിശീലനം, കൈമുതലായി ആത്മവിശ്വാസം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..