സസ്പെൻഡ് ചെയ്ത നടപടി മരവിപ്പിച്ചു


പുല്പള്ളി : സർവീസ് സഹകരണബാങ്ക് വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ട് പത്രസമ്മേളനം നടത്തിയ കോൺഗ്രസ് പ്രവർത്തകരെ സസ്‌പെൻഡ്‌ ചെയ്ത നടപടി കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ എം.പി. മരവിപ്പിച്ചു.

ബാങ്ക് മുൻ പ്രസിഡന്റും കെ.പി.സി.സി. ജനറൽ സെക്രട്ടറിയുമായ കെ.കെ. അബ്രഹാമിനെതിരേ പത്രസമ്മേളനം നടത്തിയതിനാണ് പി.ആർ. ജനാർദനൻ, ടി.എസ്. കുര്യൻ എന്നിവർക്കുനേരെ നടപടി സ്വീകരിച്ചിരുന്നത്. പുല്പള്ളി സർവീസ് സഹകരണബാങ്കുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന സംഭവങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖ് എം.എൽ.എ., ജനറൽസെക്രട്ടറി പി.എം. നിയാസ് എന്നിവരെ ചുമതലപ്പെടുത്തി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..