സർക്കാർ വാർഷികം: വിനാശത്തിന്റെ വർഷമെന്ന് യു.ഡി.എഫ്.


ബത്തേരിയിൽ യു.‍ഡി.എഫ്. കരിദിനാചരണം കെ.പി.സി.സി.ജനറൽ സെക്രട്ടറി കെ.കെ. അബ്രഹാം ഉദ്ഘാടനം ചെയ്യുന്നു

കല്പറ്റ : രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാംവർഷം വിനാശത്തിന്റെ ഒരു വർഷമാണെന്നാരോപിച്ച് യു.ഡി.എഫ്. വിവിധ കേന്ദ്രങ്ങളിൽ ധർണ നടത്തി. കണിയാമ്പറ്റ പഞ്ചായത്തിൽ മുന്നണിയിലെ തർക്കം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കല്പറ്റ നിയോജകമണ്ഡലത്തിൽ മുസ്‌ലിം ലീഗ് ധർണയിൽ വിട്ടുനിന്നു. മേപ്പാടിയിലായിരുന്നു ജില്ലാതല ഉദ്ഘാടനം.

ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനംചെയ്തു. ബി. സുരേഷ് ബാബു അധ്യക്ഷതവഹിച്ചു. ഗോകുൽദാസ് കോട്ടയിൽ, ഒ. ഭാസ്കരൻ, പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ്, ഒ.വി. റോയ്, എ. രാംകുമാർ, രാജു ഹെജമാടി, ടി.എ. മുഹമദ്, പി.ഇ. സംഷുദീൻ, വി.എസ്. ബെന്നി തുടങ്ങിയവർ സംസാരിച്ചു.

കല്പറ്റയിൽ കെ.പി.സി.സി. അംഗം പി.പി. ആലി ഉദ്ഘാടനം ചെയ്തു. ഗിരീഷ് കല്പറ്റ അധ്യക്ഷതവഹിച്ചു. കെ.കെ. രാജേന്ദ്രൻ, ജി. വിജയമ്മ, കെ, ശശികുമാർ, കരിയാടൻ ആലി, എസ്. മണി, കെ. അജിത, ഹർഷൽ കോന്നാടൻ, മാടായി ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.

സുൽത്താൻബത്തേരി യു.ഡി.എഫ്. മുനിസിപ്പൽ കമ്മിറ്റി കരിദിനമായി ആചരിച്ചു. കെ.പി.സി.സി. ജനറൽസെക്രട്ടറി കെ.കെ. അബ്രഹാം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. ചെയർമാൻ കെ. നൂറുദീൻ അധ്യക്ഷതവഹിച്ചു. സതീഷ് പുതിക്കാട്, ഷബീർ അഹമ്മദ്, എൻ.എം. വിജയൻ, ഉമ്മർ കുണ്ടാട്ടിൽ, കണ്ണിയൻ അഹമ്മദ്കുട്ടി, ഇബ്രാഹിം തൈത്തൊടി, സണ്ണി ജോസഫ്, ഉമ്മർ ഹാജി തുടങ്ങിയവർ സംസാരിച്ചു.

യു.ഡി.എഫ്. എടവക പഞ്ചായത്ത് കമ്മിറ്റി സായാഹ്നധർണ ഡി.സി.സി. സെക്രട്ടറി എം.ജി. ബിജു ഉദ്ഘാടനം ചെയ്തു. വള്ള്യാട്ട് അബ്ദുള്ള അധ്യക്ഷതവഹിച്ചു. എച്ച്.ബി. പ്രദീപ്, വെട്ടൻ അബ്ദുള്ള, കമ്മന മോഹനൻ, തോട്ടത്തിൽ വിനോദ്, ജോർജ് പടകൂട്ടിൽ, അഹമ്മദ് കുട്ടി ബ്രാൻ, ഉഷാ വിജയൻ, ശിഹാബ് അയാത്ത്, ഗിരിജാ സുധാകരൻ തുടങ്ങിയവർ സംസാരിച്ചു.

കണിയാമ്പറ്റ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി കണിയാമ്പറ്റ ടൗണിൽ പ്രകടനവും ധർണയും നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി നജീബ് കരണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി. സുരേഷ് ബാബു അധ്യക്ഷതവഹിച്ചു, പി. മുരളി, വി.എൻ. വിനോദ് കുമാർ, ബിനു ജേക്കബ്, ഇബ്രാഹിം വാഴയിൽ, എം.എ. മജീദ് തുടങ്ങിയവർ സംസാരിച്ചു.

പുല്പള്ളി : കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ എം.പി.യുടെ പേരിൽ കേസെടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി. പി.എൻ. ശിവൻ, സി.പി. ജോയി, ഇ.എ. ശങ്കരൻ തുടങ്ങിയവർ നേതൃത്വം നൽകി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..