'മരവിപ്പിച്ച ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണം'


എൻ.ജി.ഒ. സംഘ് ചിന്തൻ ബൈഠക് ടി.എൻ. രമേശ് ഉദ്ഘാടനംചെയ്യുന്നു

മാനന്തവാടി : എൻ.ജി.ഒ. സംഘ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചിന്തൻ ബൈഠക് സംസ്ഥാന അധ്യക്ഷൻ ടി.എൻ. രമേശ് ഉദ്ഘാടനംചെയ്തു. സർക്കാർ ജീവനക്കാരുടെ മരവിപ്പിച്ച ആനുകൂല്യങ്ങൾ ഉടൻ പുനഃസ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുടിശ്ശികയായ ഡി.എ., തടഞ്ഞുവെച്ച ലീവ് സറണ്ടർ തുടങ്ങിയ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണം. പങ്കാളിത്ത പെൻഷൻപദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പാക്കണം. ജില്ലാ വൈസ് പ്രസിഡന്റ് ഇ.എം. സതീശൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽസെക്രട്ടറി എ. പ്രകാശൻ, കെ. ഗോപാലകൃഷ്ണൻ, എം.കെ. പ്രസാദ്, വി.പി. ബ്രിജേഷ്, കെ.ടി. സുകുമാരൻ, കെ.വി. അച്യുതൻ, ഹരിദാസൻ കെ. തയ്യിൽ, കെ.എൻ. നിധീഷ് തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..