കല്പറ്റ : ജില്ലയിൽ സർഫാസി നിയമം ഉപയോഗിച്ച് കർഷകർക്കുനേരെ ധനകാര്യസ്ഥാപനങ്ങൾ നടത്തുന്ന ജപ്തി നടപടികളെ പ്രതിരോധിക്കുമെന്ന് സർഫാസി വിരുദ്ധസമിതി. എല്ലാ ജപ്തി നടപടികളും നിർത്തിവെക്കണം.
വയനാട്ടിൽ 4440 കർഷകർക്കാണ് സർഫാസി നിയമപ്രകാരമുള്ള ജപ്തി നോട്ടീസ് ലഭിച്ചിട്ടുള്ളത്. ഇതിൽ 2000 കേസുകളിൽ ജപ്തി നടപടികൾ തുടങ്ങി. കൂടുതൽ കർഷകരെ വഴിയാധാരമാക്കാനും ആത്മഹത്യയിലേക്ക് തള്ളിവിടാനും മാത്രമേ ഈ നടപടി ഉപകരിക്കൂ.
കരിനിയമങ്ങളുടെ പിൻബലത്തിൽ കർഷകരുടെ കിടപ്പാടങ്ങളും ഉപജീവനമാർഗങ്ങളും പിടിച്ചുപറിക്കുന്ന സർക്കാരുകളുടെ നയം അപലപനീയമാണ്. സമാനമനസ്കരായ സംഘടനകളെയും പൊതുജനങ്ങളെയും അണിനിരത്തി ശക്തമായി പോരാടും.
ജനറൽ കൺവീനർ കുന്നേൽ കൃഷ്ണൻ, കൺവീനർമാരായ തോമസ് അമ്പലവയൽ, സുലോചനാ രാമകൃഷ്ണൻ, എം.കെ. അജയകുമാർ, സാം പി. മാത്യു, ജോസ് വാധ്യാപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..