Caption
കാക്കവയൽ : ജില്ലാതല സ്കൂൾ പ്രവേശനോത്സവം കാക്കവയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ. ഭിന്നശേഷി വിദ്യാർഥികൾക്ക് പ്രത്യേക പരിഗണന നൽകിയാവും പ്രവേശനോത്സവം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ചെയർമാനും ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ ശശി പ്രഭ കൺവീനറുമായി സ്വാഗതസംഘം രൂപവത്കരിച്ചു. യോഗം സംഷാദ് മരക്കാർ ഉദ്ഘാടനംചെയ്തു. മുട്ടിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടൻ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം. മുഹമ്മദ് ബഷീർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ചന്ദ്രിക കൃഷ്ണൻ, ശ്രീദേവി ബാബു, ബിന്ദു മോഹനൻ, ശശി പ്രഭ, വി. അനിൽകുമാർ, കെ.വി. തോമസ് എൻ. റിയാസ്, എം. സുനിൽകുമാർ എന്നിവർ സംസാരിച്ചു.
പാഠപുസ്തകവിതരണം 91 ശതമാനം പൂർത്തിയായി
സുൽത്താൻബത്തേരി : പുതിയ അധ്യയന വർഷത്തിലേക്കുള്ള പാഠപുസ്തകവിതരണം 91 ശതമാനവും പൂർത്തിയായി. ബത്തേരി സർവജന ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ, കുടുംബശ്രീ മിഷനുകീഴിൽ പ്രവർത്തിക്കുന്ന പാഠപുസ്തക ഹമ്പിൽനിന്നാണ് ജില്ലയിലെ വിവിധ സ്കൂളുകളിലേക്കുള്ള പുസ്തകവിതരണം. കുടുംബശ്രീ പ്രവർത്തകർ യുദ്ധകാലടിസ്ഥാനത്തിൽ പ്രവർത്തിച്ചാണ് ജില്ലയിലെ 69 സൊസൈറ്റികളിലെ 341 സ്കൂളിലേക്കായി 7.5 ലക്ഷം പാഠപുസ്തകം വിതരണം ചെയ്തത്.
ബാക്കിവരുന്ന ഒമ്പതുശതമാനം പുസ്തകങ്ങൾ 28-ന് മുമ്പായി വിതരണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..