തൊഴിൽപരിശീലനം സമാപിച്ചു


മേപ്പാടി : ഗവ. പോളിടെക്‌നിക്കിൽ നടന്നുവന്ന തൊഴിലിധിഷ്ഠിത ഐ.ടി. പരിശീലനം സമാപിച്ചു. ഐ.ടി. സ്കിൽ ഡെവലപ്‌മെന്റ്, റിക്രൂട്ട്‌മെന്റ് രംഗത്തെ പ്രമുഖരായ ബാബ്ട്രയുമായിചേർന്നാണ് പോളിയിലെ കംപ്യൂട്ടർ ഹാർഡ്‌വേർ വിഭാഗം ഫ്രണ്ട് ആൻഡ് ഡെവലപ്‌മെന്റ് പരിശീലനം സംഘടിപ്പിച്ചത്. പ്രായോഗിക പരിശീലനത്തിന് ഊന്നൽ നൽകിയ ക്യാമ്പിൽ വിവരസാങ്കേതിക മേഖലയിലെ നൂതനവൈദഗ്‌ധ്യങ്ങൾ വിദ്യാർഥികളെ പരിചയപ്പെടുത്തി. രണ്ടാഴ്ച നീളുന്നതായിരുന്നു പരിശീലനം. മലബാറിൽ ഉയർന്നുവരുന്ന ഐ.ടി. തൊഴിലവസരങ്ങൾ ഉപയോഗപ്പെടുത്താനും തൊഴിൽ, നിയമനം മേഖലയിൽ പരിചയം നൽകാനും കോഴ്‌സ് വിദ്യാർഥികളെ സഹായിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..