തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ച് നടത്തി


എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയൻ കല്പറ്റ ടെലിഫോൺ എക്സ്ചേഞ്ചിലേക്ക് നടത്തിയ മാർച്ച് ഡി.വൈ.എഫ്.ഐ. സംസ്ഥാന ജോയന്റ്‌ സെക്രട്ടറി കെ. റഫീഖ് ഉദ്ഘാടനം ചെയ്യുന്നു

കല്പറ്റ : തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയൻ മാർച്ച് നടത്തി. കല്പറ്റ ടെലിഫോൺ എക്സ്ചേഞ്ചിലേക്ക് നടത്തിയ മാർച്ച് ഡി.വൈ.എഫ്.ഐ. സംസ്ഥാന ജോയന്റ് സെക്രട്ടറി കെ. റഫീഖ് ഉദ്ഘാടനം ചെയ്തു.

കേന്ദ്രബജറ്റിൽ വെട്ടിക്കുറച്ച തൊഴിലുറപ്പ് പദ്ധതി തുക പുനഃസ്ഥാപിക്കുക, പാചകവാതക, ഇന്ധനവില കുറയ്ക്കുക, തൊഴിലാളികളുടെ കൂലി 600 രൂപയാക്കി വർധിപ്പിക്കുക, ജാതിതിരിച്ചു കൂലി നൽകുന്നത് നിർത്തുക, തൊഴിലുറപ്പ് മേഖലയിൽ പണിയെടുക്കുന്ന വിദഗ്ധ തൊഴിലാളികളുടെ കൂലിയും സാധനസാമഗ്രികളുടെ വിലയും നൽകുക, തൊഴിൽദിനം 200 ആക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു.

ടി.ജി. ബീന അധ്യക്ഷത വഹിച്ചു. പി.സി. ഹരിദാസ്, പി.എം. സന്തോഷ്, വി. ബാവ തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..