കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കളക്ടറേറ്റ് മാർച്ചും ധർണയും സി.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
കല്പറ്റ : കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വിവിധാവശ്യങ്ങളുന്നയിച്ച് കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. പെൻഷൻ പരിഷ്കരണ കമ്മിറ്റിയുടെ നിർദേശങ്ങൾ നടപ്പാക്കാനാവശ്യമായ നിയമനിർമാണം നടത്തുക, നിർത്തലാക്കിയ ക്ഷാമബത്ത പുനഃസ്ഥാപിച്ച് സഹകരണ ജീവനക്കാരുടേതിന് തുല്യമാക്കുക, മിനിമം പെൻഷൻ 8000 രൂപയാക്കി വർധിപ്പിക്കുക, മെഡിക്കൽ അലവൻസ് 10,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.
സമരം സഹകരണ വികസനക്ഷേമനിധി ബോർഡ് ചെയർമാൻ സി.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.കെ. കേളപ്പൻ അധ്യക്ഷത വഹിച്ചു. സി.കെ. ഗോപാലകൃഷ്ണൻ, പി.പി. ആലി, കെ. പത്മനാഭൻ, കെ.വി. ജോയ്, പി. തോമസ്, കെ.കെ. റീന, എൻ.ഡി. ഷിജു, എം.എൻ. മുരളി എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..