മെഡി സ്കീം ഉദ്ഘാടനം ചെയ്തു


മെഡി സ്കീം കൂപ്പണുകളുടെ ഉദ്ഘാടനം മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി നിർവഹിക്കുന്നു

കണിയാമ്പറ്റ : ഗ്ലോബൽ കെ.എം.സി.സി. കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ മെമ്മോറിയൽ മെഡി സ്കീം കൂപ്പൺ വിതരണവും മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി വിവിധ വാർഡുകളിൽ ടാർപോളിൻവിതരണവും നടത്തി.

കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി.യും പനമരം അഞ്ജന മെഡിക്കൽസും സംഘടിപ്പിക്കുന്ന നിരാലംബരായ രോഗികൾക്കുള്ള മെഡി കൂപ്പൺ വിതരണം മുസ്‌ലിം ലീഗ് ജില്ലാ ജനറൽസെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി ഉദ്ഘാടനംചെയ്തു. ടാർപോളിൻ വിതരണം പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് വി.പി. യൂസഫ് ഉദ്ഘാടനം ചെയ്തു. ഗഫൂർ പാറമ്മൽ അധ്യക്ഷത വഹിച്ചു. ജലീൽ മോയിൻ, എം.കെ. നാസർ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..