രംഗശ്രീ കലാജാഥ പര്യടനം തുടങ്ങി


രംഗശ്രീ കലാജാഥയിൽനിന്ന്

വൈത്തിരി : സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിനുവേണ്ടി രംഗശ്രീ വയനാട് ഒരുക്കുന്ന കലാജാഥാ പര്യടനം തുടങ്ങി. വൈത്തിരി ബസ് സ്റ്റാൻഡ് പരിസരത്ത്

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് ഉദ്ഘാടനംചെയ്തു. വൈത്തിരി പൊഴുതന, വെങ്ങപ്പള്ളി, കല്പറ്റ എന്നിവിടങ്ങളിൽ കലാജാഥ പര്യടനം നടത്തി. കോവിഡ് അതിജീവനം വിഷയമാക്കിയാണ് രംഗശ്രീ വയനാട് കലാജാഥ ഒരുക്കിയത്. പ്രളയം, നിപ അതിജീവനം, ആരോഗ്യ രംഗത്തെ മുന്നേറ്റങ്ങൾ, ഭക്ഷ്യസുരക്ഷ, ലൈഫ് ഭവന പദ്ധതി തുടങ്ങിയവയാണ് നൃത്തശില്പ സംഗീതാവിഷ്‌കാരത്തിലൂടെ അവതരിപ്പിക്കുന്നത്.

നവകേരളം സംഗീതശില്പവും കരിവെള്ളൂർ മുരളി രചനയും റഫീക്ക് മംഗലശ്ശേരി സംവിധാനവും നിർവഹിച്ച കേരള വർത്തമാനകാല നാടകവും കലാജാഥയിൽ അവതരിപ്പിക്കുന്നുണ്ട്. കെ.പി. ബബിതയുടെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് സംഗീതനാടകം അവതരിപ്പിക്കുന്നത്. കലാജാഥ പനമരം, പുല്പള്ളി, ഇരുളം, പുതാടി, ബത്തേരി, അമ്പലവയൽ, മീനങ്ങാടി, സുൽത്താൻ ബത്തേരി, തിരുനെല്ലി, തൊണ്ടർനാട്, വെള്ളമുണ്ട, മാനന്തവാടി എന്നിവിടങ്ങളിൽ പര്യടനം നടത്തും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..