വൈൽഡർനെസ് ചികിത്സയിൽ ദേശീയ ശില്പശാല


വൈൽഡർനെസ് മെഡിസിൻ ദേശീയ ശില്പശാല ഡോ. ഗോപകുമാരൻ കർത്ത ഉദ്ഘാടനം ചെയ്യുന്നു

മേപ്പാടി : ആസ്റ്റർ ഡി.എം. ഹെൽത്ത്‌ കെയർ അത്യാഹിതവിഭാഗം ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് അത്യാഹിത ചികിത്സാവിഭാഗത്തിൽ വൈൽഡർനെസ് ചികിത്സയുടെ സാധ്യതകളെക്കുറിച്ച് ദേശീയ ശില്പശാല സംഘടിപ്പിച്ചു. അമേരിക്കയിലെ അരിസോണ യൂണിവേഴ്സിറ്റിയിലെ അനസ്തേഷ്യ വിഭാഗം ഡോക്ടറും വൈൽഡർനെസ് മെഡിസിൻ സ്പെഷ്യലിസ്റ്റുമായ കെറി ക്രീഡൽ നേതൃത്വം നൽകി.

വൈൽഡർനെസ് മെഡിസിൻ ചികിത്സയ്ക്ക് കേരളത്തിൽ നല്ലസാധ്യതയാണുള്ളതെന്ന് ശില്പശാല വിലയിരുത്തി. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോ. ഗോപകുമാരൻ കർത്ത ഉദ്ഘാടനംചെയ്തു. എക്സിക്യുട്ടീവ് ട്രസ്റ്റി യു. ബഷീർ അധ്യക്ഷത വഹിച്ചു. ആസ്റ്റർ മെഡ്സിറ്റി അത്യാഹിതവിഭാഗം മേധാവി ഡോ. ജോൺസൺ കെ. വർഗീസ്, ഡോ. മനോജ്‌ നാരായണൻ, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് അത്യാഹിതവിഭാഗം മേധാവി

ഡോ. സർഫാരാസ് ഷെയ്ഖ്, ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. ശുഭ ശ്രീനിവാസ് എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..