കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി


സ്വതന്ത്ര കർഷകസംഘം കളക്ടറേറ്റ് മാർച്ച് മുസ്‍ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ. കരീം ഉദ്ഘാടനംചെയ്യുന്നു

കല്പറ്റ : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനയ്ക്കെതിരേ സ്വതന്ത്ര കർഷകസംഘം കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. കരുതൽമേഖല സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിനെതിരേ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിയമനിർമാണം നടത്തുക, കരുതൽമേഖല ഒരു കിലോമീറ്ററായി നിജപ്പെടുത്തിയ 2019-ലെ സംസ്ഥാന മന്ത്രിസഭാ തീരുമാനം റദ്ദുചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.

മുസ്‍ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ. കരീം ഉദ്ഘാടനംചെയ്തു. സ്വതന്ത്ര കർഷകസംഘം ജില്ലാ പ്രസിഡന്റ് വി. അസൈനാർ ഹാജി അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി എൻ. ഖാലിദ് രാജ, പി.കെ. അബ്ദുൾ അസീസ്, പൊരളോത്ത് അഹമദ് ഹാജി, ഗഫൂർ വെണ്ണിയോട്, എം. അന്ത്രു ഹാജി, സി. മുഹമ്മദ്, സി.കെ. അബൂബക്കർ ഹാജി, അലവി വടക്കേതിൽ തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..