കല്പറ്റ : ജില്ലയിലെ മുഴുവൻവിദ്യാർഥികൾക്കും ഉപരിപഠനം ഉറപ്പാക്കാൻ പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കണമെന്ന് കാമ്പസ് ഫ്രണ്ട് ജില്ലാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
എസ്.എസ്.എൽ.സി. പാസായ 3086 വിദ്യാർഥികൾ പുറത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. ഇതു പരിഹരിക്കാൻ പുതിയ ബാച്ചുകൾ അനുവദിക്കുകയും മറ്റുജില്ലകളിൽ ഒഴിഞ്ഞുകിടക്കുന്ന പ്ലസ് വൺ സീറ്റുകൾ വയനാട്ടിലേക്ക് മാറ്റുകയുംവേണം. ജില്ലാ സെക്രട്ടറി കെ.സി. ഷബീർ, ട്രഷറർ വി.ഐ. സാദിഖ് അലി, അസ്ന ഷെറിൻ എന്നിവർ പങ്കെടുത്തു.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..