വൈദ്യുതി മുടങ്ങും


കല്പറ്റ : വ്യാഴാഴ്ച ജില്ലയിൽ വിവിധ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.

ഒമ്പതുമുതൽ 5.30 വരെകാട്ടിക്കുളം സെക്ഷൻ പരിധിയിലെ പാൽവെളിച്ചം, കുറുവ.

പടിഞ്ഞാറത്തറ ഇലക്‌ട്രിക്കൽ സെക്ഷനിലെ പതിനാറാം മൈൽ, കാപ്പിക്കളം, കുറ്റിയംവയൽ.

എട്ടുമുതൽ 5.30 വരെ വെള്ളമുണ്ട ഇലക്‌ട്രിക്കൽ സെക്ഷൻ പരിധിയിലെ കാജാ, നാരോക്കടവ്, പുളിഞ്ഞാൽ, തോട്ടുങ്കൽ, ഒഴുക്കാമൂല ചർച്ച്, അയിലമൂല, മൂളിത്തോട്, കുനിക്കരച്ചാൽ.

ഒമ്പതുമുതൽ അഞ്ചുവരെ പുല്പള്ളി ഇലക്‌ട്രിക്കൽ സെക്ഷന്റെ പരിധിയിലെ ചെറ്റപ്പാലം, താഴെ ചെറ്റപ്പാലം, കാപ്പിസെറ്റ്, ദേവർഗദ്ദ, ആടിക്കൊല്ലി, 56, പറോട്ടിക്കവല, അമരക്കുനി, തൂപ്ര, ഷെഡ്, ചേപ്പില, കളനാടിക്കൊല്ലി, ഏരിയപ്പള്ളി, കേളകവല, വലിയ കുരിശ്, ചെട്ടിപ്പാമ്പ്ര.

അധ്യാപക നിയമനം

മേപ്പാടി : സെയ്ന്റ് ജോസഫ്‌സ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ മാത്തമാറ്റിക്സ്, ഹിന്ദി അധ്യാപക കൂടിക്കാഴ്ച വെള്ളിയാഴ്ച രണ്ടിന് സ്‌കൂൾ ഓഫീസിൽ. ഫോൺ: 9496223157.

തരിയോട് : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ ഹിന്ദി, ഇക്കണോമിക്സ്, ഇംഗ്ലീഷ്, കെമിസ്ട്രി, കൊമേഴ്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ അധ്യാപക കൂടിക്കാഴ്ച 30-ന് 10-ന് സ്കൂൾ ഒാഫീസിൽ.

കൊയിലേരി : ആറാട്ടുതറ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം പൊളിറ്റിക്കൽ സയൻസ്, കണക്ക് സീനിയർ, സുവോളജി ജൂനിയർ കൂടിക്കാഴ്ച വെള്ളിയാഴ്ച 10-ന് സ്കൂൾ ഓഫീസിൽ.

കൂടിക്കാഴ്ച മാറ്റിവെച്ചു

കല്പറ്റ : സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലയിലെ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ (ഗ്രേഡ്-ii) തസ്തികയിലേക്ക് താത്കാലിക നിയമനത്തിനായി ജൂലായ് ഏഴിന് നടത്തുമെന്ന് അറിയിച്ച കൂടിക്കാഴ്ച 11-ലേക്ക് മാറ്റിയതായി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഫോൺ: 04936 202633.

കായികക്ഷമതാ പരിശോധന

കല്പറ്റ : പോലീസ് വകുപ്പിലെ പോലീസ് കോൺസ്റ്റബിൾ (ഇന്ത്യ റിസർവ് ബറ്റാലിയൻ- കമാൻഡോ വിങ്- കാറ്റഗറി നം. 136/2022) തസ്തികയിലേക്ക് അപേക്ഷ നൽകിയ ജില്ലയിലെ ഉദ്യോഗാർഥികൾക്കുള്ള കായികക്ഷമതാ പരിശോധന ജൂലായ് അഞ്ച്, ആറ്, ഏഴ്, എട്ട്, 10, 11, 12, 13, 19, 20, 21 തീയതികളിലായി രാവിലെ അഞ്ചുമുതൽ കല്പറ്റയിലെ മുണ്ടേരി-കരിങ്കുറ്റി റോഡിൽ. അഡ്മിഷൻ ടിക്കറ്റ്, അസി. സർജന്റെ റാങ്കിൽ കുറയാത്ത ഡോക്ടർ നൽകിയ നിശ്ചിതമാതൃകയിലുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം അഞ്ചുമണിക്ക് മുമ്പായി മുണ്ടേരി ജി.വിഎച്ച്.എസ്.എസ്. സ്കൂൾ ഗ്രൗണ്ടിൽ എത്തണം. ഒമ്പതിന് ഹാജരാകാൻ അഡ്മിഷൻ ടിക്കറ്റ് ലഭിച്ചിട്ടുള്ള ഉദ്യോഗാർഥികൾ അതേ അഡ്മിഷൻ ടിക്കറ്റുമായി 21-ന് എത്തണം.

വാക്ക് ഇൻ ഇന്റർവ്യൂ

കല്പറ്റ : ജില്ലയിൽ സാഫ് പദ്ധതികളുടെ നടത്തിപ്പിനും ഏകോപനത്തിനുമായി മിഷൻ കോ-ഓർഡിനേറ്ററെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. എം.എസ്.ഡബ്ല്യു. (കമ്യൂണിറ്റി ഡെവലപ്‌മെന്റ്)/എം.ബി.എ. (മാർക്കറ്റിങ്) എന്നിവയാണ് യോഗ്യത. ടൂ വീലർ ലൈസൻസ് അഭിലഷണീയം. പ്രായപരിധി 35 വയസ്സ്. ജൂലായ് ഏഴിന് 10.30-ന് തളിപ്പുഴ മത്സ്യഭവൻ കാര്യാലയത്തിൽ എത്തണം.

ആരോഗ്യകേരളത്തിൽ നിയമനം

കല്പറ്റ : ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ സ്പെഷ്യൽ എജ്യുക്കേറ്റർ, ഡയറ്റീഷ്യൻ തസ്തികകളിൽ കരാർ നിയമനം. സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂലായ് അഞ്ചിന് നാലിനുമുമ്പ് ആരോഗ്യ കേരളം ഓഫീസിൽ നേരിട്ടോ തപാൽ വഴിയോ അപേക്ഷിക്കണം. യോഗ്യത സ്പെഷ്യൽ എജ്യുക്കേറ്റർ തസിതികയ്ക്ക് ബിരുദം, സ്പെഷ്യൽ എജ്യുക്കേഷനിൽ ബി.എഡ്., ആറുമാസം പ്രവൃത്തിപരിചയം എന്നിവയും ഡയറ്റീഷ്യൻ തസ്തികയ്ക്ക് എം.എസ്‌സി. ന്യുട്രീഷ്യൻ, പി.ജി. ഡിപ്ലോമ ഇൻ ന്യൂട്രീഷ്യൻ (പി.എസ്.സി. അംഗീകൃതം), ഹെൽത്ത് കെയർ ഫെസിലിറ്റിയിൽ രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം. പ്രായപരിധി 40. ഫോൺ: 04936 202771.

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കല്പറ്റ : ഐ.എച്ച്.ആർ.ഡി. മാർച്ചിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ.), ഡിപ്ലോമ ഇൻ ഡേറ്റാ എൻട്രി ടെക്‌നിക്‌സ് ആൻഡ്‌ ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.റ്റി.ഒ.എ.), ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ.), ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് (ഡി.സി.എഫ്.എ.) എന്നീ കോഴ്‌സുകളുടെ റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. www.ihrd.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ ജൂലായ് 12 വരെ അതത് പരീക്ഷാകേന്ദ്രങ്ങളിൽ പിഴകൂടാതെയും 14 വരെ 200 രൂപ പിഴയോടെയും നൽകാം. ഫോൺ: 0471 2322501, 2322985.

ഹിന്ദി കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു

കല്പറ്റ : ഡിപ്ലോമ ഇൻ എലിമെന്ററി എജ്യുക്കേഷൻ അധ്യാപകകോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി. അംഗീകരിച്ച കോഴ്‌സിന് 50 ശതമാനം മാർക്കോടെ രണ്ടാംഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ്ടു ഉള്ളവർക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ., എം.എ. എന്നിവയും പരിഗണിക്കും. പ്രായപരിധി 35. പട്ടികജാതി പട്ടികവർഗക്കാർക്ക് പ്രായപരിധിയിലും ഫീസിലും ഇളവുണ്ട്. ജൂലായ് 20-നകം അപേക്ഷ നൽകണം. ഫോൺ: 0473 4296496, 8547126028.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..