സൊസൈറ്റി തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നുവെന്ന് യു.ഡി.എഫ്.


കല്പറ്റ : കമ്പളക്കാട് റബ്ബർ മാർക്കറ്റിങ് സൊസൈറ്റി തിരഞ്ഞെടുപ്പ് സി.പി.എം. അട്ടിമറിക്കുകയാണെന്ന് യു.ഡി.എഫ്. 2014-ൽ നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. തുടർച്ചയായി രണ്ടാംതവണ അധികാരത്തിലെത്തിയിരുന്നു. 2019-ൽ ഭരണസമിതിയുടെ കാലാവധി അവസാനിച്ചിരുന്നെങ്കിലും അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തുകയായിരുന്നു.

തുടർന്ന് നാലുതവണയാണ് തിരഞ്ഞെടുപ്പ് മാറ്റിയത്. ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്തുന്നതിനുവേണ്ടി തയ്യാറാക്കിയ വോട്ടർപട്ടികയിൽ വ്യാപകമായ ക്രമക്കേട് നടന്നിട്ടുണ്ട്. ഇതിനെതിരേ ഇലക്‌ട്രൽ ഓഫീസർക്ക് പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. സി.പി.എമ്മും ചില ഉദ്യോഗസ്ഥരും ചേർന്ന് സൊസൈറ്റി പിടിച്ചെടുക്കാനാണ് ശ്രമിക്കുന്നതെന്ന് ചെയർമാൻ വി.പി. യൂസഫ്, കോട്ടത്തറ നിയോജക മണ്ഡലം കമ്മറ്റി കൺവീനർ മാണി ഫ്രാൻസിസ്, കാട്ടി അബ്ദുൾ ഗഫൂർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..