അഗ്നിപഥ്: കേന്ദ്രസർക്കാർ പിന്മാറണം


കല്പറ്റ : അഗ്നിപഥ് റിക്രൂട്ട്മെന്റിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ.) ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. സ്ത്രീപക്ഷ നവകേരളസൃഷ്ടിക്കായി സിവിൽ സർവീസിനെ സജ്ജമാക്കുക, വർഗീയതയെ ചെറുക്കുക, കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേയുള്ള പോരാട്ടങ്ങൾ ശക്തിപ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഓഗസ്റ്റ് 24-ന് ജില്ലാ മാർച്ചും ധർണയും വിജയിപ്പിക്കാനും തീരുമാനിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ. സതീശൻ ഉദ്ഘാടനംചെയ്തു. ഡോ. ദയാൽ അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ് എ.ടി. ഷൺമുഖൻ, എം.ബി. ലതിക, സജിൻ ഗോപി, വിപിൻ ചമ്പാടൻ, ജി. പ്രമോദ്, പി.ബി. ഭാനുമോൻ, ടി.കെ. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..