കുഞ്ഞിക്കണ്ണൻ മാസ്റ്ററെ അനുസ്മരിച്ചു


•  പത്മപ്രഭ ഗ്രന്ഥാലയത്തിൽ ചേർന്ന കുഞ്ഞിക്കണ്ണൻ മാസ്റ്റർ അനുസ്മരണസമ്മേളനത്തിൽ കെ.കെ. ഹംസ അനുസ്മരണപ്രഭാഷണം നടത്തുന്നു

കല്പറ്റ : മാതൃഭൂമി ദിനപത്രം കല്പറ്റ ലേഖകൻ എം. കുഞ്ഞിക്കണ്ണൻ മാസ്റ്ററെ അദ്ദേഹത്തിന്റെ 12-ാം ചരമവാർഷികദിനത്തിൽ പത്മപ്രഭാ പൊതുഗ്രന്ഥാലയത്തിൽ അനുസ്മരിച്ചു. ഗാന്ധിയൻ ആദർശങ്ങളിൽ അടിയുറച്ച് നിൽക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്ന് സമ്മേളനം അനുസ്മരിച്ചു. എൽ.ജെ.ഡി. ജില്ലാ പ്രസിഡന്റ് കെ.കെ. ഹംസ അനുസ്മരണപ്രഭാഷണം നടത്തി. ഗ്രന്ഥാലയം വൈസ് പ്രസിഡന്റ് ഇ. ശേഖരൻ അധ്യക്ഷതവഹിച്ചു. അഡ്വ. പി. സുരേഷ്, ഡോ. എം. സ്നേഹശോഭ, കെ. അശോക് കുമാർ, ബി. സോമശേഖരപ്പിള്ള, കെ. പ്രകാശൻ, സി. അബ്ദുൾസലാം, അഡ്വ. ജയ്സ് കരുൺ, ടി. അമ്മദ് തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..