ദുരന്തനിവാരണ പരിശീലനം


കല്പറ്റ : ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകുന്ന ജില്ലയിലെ സന്നദ്ധസംഘടനകളിലെ അംഗങ്ങൾക്ക് എൻ.ഡി.ആർ.എഫ്. ദുരന്തനിവാരണമാർഗങ്ങളെക്കുറിച്ച് പരിശീലനം നൽകി. പൊതുസമൂഹത്തെ ദുരന്തസമയങ്ങളിൽ സഹായിക്കാൻ സന്നദ്ധമാക്കുകയാണ് ലക്ഷ്യം. ജില്ലാ അഡ്മിനിസ്‌ട്രേഷൻ, ഡി.ഡി.എം.എ., വയനാട് ഐ.എ.ജി. എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം. ആദ്യ സെഷൻ എ.ഡി.എം. എൻ.ഐ. ഷാജുവും രണ്ടാമത്തെ സെഷൻ ഡെപ്യൂട്ടി കളക്ടർ അജീഷ് കുന്നത്തും ഉദ്ഘാടനംചെയ്തു. ആദ്യ സെഷനിൽ 93 അംഗങ്ങളും രണ്ടാമത്തെ സെഷനിൽ 97 അംഗങ്ങളും പങ്കെടുത്തു. വയനാട് ഐ.എ.ജി. കൺവീനർ ഫാ. ബെന്നി ഇടയത്ത് അധ്യക്ഷതവഹിച്ചു. എൻ.ഡി.ആർ.എഫ്. ടീം സബ് ഇൻസ്പെക്ടർ കൗശൽ കെ.ആർ. പരിവ, ജോയ് തോമസ്, ഹസാർഡ് അനലിസ്റ്റ് അരുൺ പീറ്റർ, പി. സന്ദീപ്, പി. ശിവകൃഷ്ണ, എം.കെ. അഖിൽ എന്നിവർ നേതൃത്വം നൽകി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..