ഡോ. മൂപ്പൻസ് മെഡി. കോളേജിൽ മെഡിസെപ് പദ്ധതി


കല്പറ്റ : സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി സർക്കാർ ആവിഷ്കരിച്ച മെഡിസെപ് ഇൻഷുറൻസ് പദ്ധതി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ വെള്ളിയാഴ്ച തുടങ്ങുമെന്ന് അധികൃതർ പത്രസമ്മേളനത്തിൽ പറഞ്ഞു.

സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളായ ആഞ്ചിയോ പ്ലാസ്റ്റി, പേസ് മേക്കർ ,ന്യൂറോ സർജറി, യൂറോളജി, നവജാത ശിശു പരിചരണം, നെഫ്രോളജി, ഉദര, കരൾ രോഗം, മെഡിക്കൽ ഓങ്കോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി ,ഇ.എൻ.ടി. തുടങ്ങിയവയുടെ സേവനങ്ങൾ ലഭിക്കും.

കുറഞ്ഞത് 24 മണിക്കൂർ അഡിമിറ്റായാൽ മാത്രമാണ് ആനുകൂല്യങ്ങൾ ലഭിക്കുക. വിശദ വിവരങ്ങൾക്ക് 811188 1178 നമ്പരിൽ ബന്ധപ്പെടണം.

ജനറൽ മെഡിസിൻ വിഭാഗം പ്രൊഫ. ഡോ. അനീഷ് ബഷീർ, അസി. ജനറൽ മാനേജർ ഡോ. ഷാനവാസ് പള്ളിയാൽ, ഇൻഷുറൻസ് വിഭാഗം ഹെഡ് വിനൂപ് നാഥ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..