എൻ.എസ്.എസ്. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എ.കെ. ബാബു പ്രസന്നകുമാർ, പനങ്കണ്ടി ജി.എച്ച്.എസ്. പ്രധാനാധ്യാപകൻ എ.കെ. മുരളീധരൻ എന്നിവർ ചേർന്ന് സ്കൂൾലീഡർ അമിത് കൃഷ്ണയ്ക്ക് മാതൃഭൂമി പത്രം കൈമാറി എസ്.ഡി.എം.എൽ.പി. സ്കൂളിലെ മധുരം മലയാളം ഉദ്ഘാടനം ചെയ്യുന്നു
കല്പറ്റ : എസ്.ഡി.എം.എൽ.പി. സ്കൂളിൽ പ്രധാനാധ്യാപികയായിരുന്ന നാരായണി ടീച്ചറുടെ ഓർമയിൽ മാതൃഭൂമി മധുരം മലയാളം തുടങ്ങി. മക്കളായ, എൻ.എസ്.എസ്. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എ.കെ. ബാബു പ്രസന്നകുമാർ, പനങ്കണ്ടി ജി.എച്ച്.എസ്. പ്രധാനാധ്യാപകൻ എ.കെ. മുരളീധരൻ എന്നിവർ ചേർന്ന് സ്കൂൾ ലീഡർ അമിത് കൃഷ്ണയ്ക്ക് മാതൃഭൂമി പത്രം കൈമാറി പദ്ധതി ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് വിനീത് കുമാർ അധ്യക്ഷത വഹിച്ചു. മാതൃഭൂമി ബുക്സ് മാനേജർ ടി.വി. രവീന്ദ്രൻ പദ്ധതി വിശദീകരിച്ചു. എ.കെ. ബാബു പ്രസന്നകുമാർ, ഐ.വി. സുബ്രഹ്മണ്യൻ, പി.കെ. സുമതി, എ.കെ. മുരളീധരൻ, പ്രധാനാധ്യാപിക പി.കെ. പ്രിയ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..