ഭരണകൂടം ആശങ്കയകറ്റണം -കേരള സുന്നി ജമാഅത്ത്


കേരള സുന്നിജമാഅത്ത് ജില്ലാ കൺവെൻഷനുകളുടെ സംസ്ഥാനതല പരിപാടി സംസ്ഥാന പ്രസിഡന്റ് സയ്യിദ് അഷ്റഫ് ബാഹസൻ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

കല്പറ്റ : ജനാധിപത്യത്തെയും മതേതരത്വത്തെയും വെല്ലുവിളിക്കുന്ന വിധം കേന്ദ, സംസ്ഥാന സർക്കാരുകൾ നടത്തുന്ന ബുൾഡോസർ രാജ് നടപടികളും കള്ളക്കേസിൽ കുടുക്കാനുള്ള ഗൂഢശ്രമങ്ങളും ഏകപക്ഷീയമായ സൈനിക റിക്രൂട്ട്മെന്റ് നടപടികളും ഇന്ത്യയുടെ സംസ്കാരത്തെയും ഭരണഘടനയെയും വെല്ലുവിളിക്കുന്നതാണെന്ന് കേരള സുന്നിജമാഅത്ത്.

ഇത്തരം നടപടികൾക്കെതിരേ ജനാധിപത്യ വിശ്വാസികൾ ഭൗതികമായും പ്രായോഗികമായും പ്രതികരിക്കണം. കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങൾ ഇത്തരം നിഗൂഢശ്രമങ്ങളിൽനിന്ന് പിന്തിരിയണം.

കേരള സുന്നിജമാഅത്തിന്റെ 15-ാം വാർഷികത്തിന്റെ ഭാഗമായി ‘സമകാലിക വെല്ലുവിളികൾ’ എന്ന വിഷയത്തിൽ നടന്ന കേരള സുന്നി ജമാഅത്ത് ജില്ലാ കൺവെൻഷനുകളുടെ സംസ്ഥാന തല പരിപാടി സംസ്ഥാന പ്രസിഡന്റ് സയ്യിദ് അഷ്റഫ് ബാഹസൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഉസ്മാൻ മൗലവി തരുവണ അധ്യക്ഷത വഹിച്ചു. ബഷീർ സഅദി, സംസ്ഥാന സെക്രട്ടറി സിറാജുദ്ദീൻ മൗലവി വീരമംഗലം, ഫാറൂഖ് ബത്തേരി, മുഹമ്മദ് വഹബി ബത്തേരി, നാസർ മൗലവി, മൻസൂർ വഹബി, നൗഷാദ് വെള്ളമുണ്ട തുടങ്ങിയവർ സംസാരിച്ചു.

ജില്ലാ ഭാരവാഹികൾ: കെ.കെ. മുഹമ്മദ് വഹബി ബത്തേരി (പ്രസി.), സി.ടി. അബൂബക്കർ മൗലവി, ഉസ്മാൻ മൗലവി തരുവണ, ബഷീർ ഫൈസി എരുമാട്, ഇബ്രാഹീം വഹബി തോമാട്ടുചാൽ, അലി വഹബി (വൈസ് പ്രസി.) നൗഷാദ് കോയ വെള്ളമുണ്ട (ജന. സെക്ര.), നാസർ മൗലവി ചുള്ളിയോട്, ഇസ്ഹാഖ് ദാറാനി, മൻസൂർ വഹബി (സെക്രട്ടറിമാർ), അമീൻ വഹബി (ട്രഷറർ).

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..