സൗജന്യ ആയുർവേദ മെഗാ മെഡിക്കൽ ക്യാമ്പ്


കല്പറ്റ : മാതൃഭൂമി ഗൃഹലക്ഷ്മിവേദി ജില്ലാ കമ്മിറ്റിയും ആയുർവേദ മെഡിക്കൽ അസോസിയേഷൻ കല്പറ്റ ഏരിയ വനിതാ കമ്മിറ്റിയും ചേർന്ന് ഞായറാഴ്ച സൗജന്യ ആയുർവേദ മെഗാമെഡിക്കൽ ക്യാമ്പ് നടത്തും. രാവിലെ 9.30 മുതൽ കൈനാട്ടി പത്മപ്രഭാ പൊതുഗ്രന്ഥാലയത്തിലാണ് ക്യാമ്പ്. വാതരോഗങ്ങൾ, മർമ ചികിത്സ, അലർജി, പൈൽസ്, സ്ത്രീ രോഗങ്ങൾ, മറ്റു രോഗങ്ങൾ തുടങ്ങിയവയ്ക്കുള്ള വിദഗ്ധ ഡോക്ടർമാർ രോഗികളെ പരിശോധിക്കും. സൗജന്യമായി മരുന്ന് നൽകും.

അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മാതൃഭൂമി ഗൃഹലക്ഷ്മിവേദി ഭാരവാഹികൾ പറഞ്ഞു. പേര് രജിസ്റ്റർ ചെയ്യണം. ലിയോ ഹോസ്‍പിറ്റൽ ഡയറക്ടർ ഡോ.ടി.പി.വി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഫോൺ: 9605002825, 9745985800, 9400803392.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..