വൈദ്യുതാപകടങ്ങൾ കുറയ്ക്കാം


ദേശീയ വൈദ്യുതസുരക്ഷാവാരം തുടങ്ങി

കല്പറ്റ : ദേശീയ വൈദ്യുതസുരക്ഷാവാരാചരണം തുടങ്ങി. തീപ്പിടിത്തംകാരണമുള്ള അപകടങ്ങൾ കൂടിവരുന്നതിന്റെ പശ്ചാത്തലത്തിൽ ‘അവോയ്ഡ് ലൂസ് വയേഴ്സ്‌, പ്രിവന്റ് ഇലക്‌ട്രിക് ഫയേഴ്സ്‌’ എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം.

ദേശീയ വാരാചരണവുമായി ബന്ധപ്പെട്ട് ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ് ജില്ലയിൽ സംഘടിപ്പിച്ചുവരുന്ന ബോധവത്കരണ നടപടികളുടെ ഭാഗമായി വീട്, സ്ഥാപനങ്ങൾ എന്നിവയിൽ നടത്തുന്ന വൈദ്യുതീകരണം, താത്കാലിക വൈദ്യുതീകരണം, നിർമാണപ്രവർത്തനം എന്നിവ തുടങ്ങുന്നതിനുമുമ്പായി സ്വീകരിക്കേണ്ട വൈദ്യുതസുരക്ഷാ മുൻകരുതലുകളെക്കുറിച്ച് സുരക്ഷാവാരാചരണത്തിൽ പൊതുജനങ്ങൾക്ക് ബോധവത്കരണം നൽകും.

വൈദ്യുതാപകടം കുറയ്ക്കുന്നതിനുള്ള ബോധവത്കരണത്തിന്റെ ഭാഗമായി വർഷംതോറും ജൂൺ 26 മുതലുള്ള ഒരാഴ്ചയാണ് ദേശീയ വൈദ്യുതസുരക്ഷാവാരമായി ആചരിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..