റവന്യൂ മേള: ജേതാക്കളെ അനുമോദിച്ചു


സംസ്ഥാന റവന്യൂ കലോത്സവത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് കലാകായികമത്സരങ്ങളിൽ പങ്കെടുത്ത ജീവനക്കാരെ ആദരിക്കൽ കളക്ടർ എ. ഗീത ഉദ്ഘാടനംചെയ്യുന്നു

കല്പറ്റ : സംസ്ഥാന റവന്യൂ കലോത്സവത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് കലാകായികമത്സരങ്ങളിൽ പങ്കെടുത്ത ജീവനക്കാരെ കളക്ടറേറ്റ് റിക്രിയേഷൻ ക്ലബ്ബ് അനുമോദിച്ചു. കളക്ടർ എ. ഗീത ഉദ്ഘാടനംചെയ്തു. എ.ഡി.എം. എൻ.ഐ. ഷാജു അധ്യക്ഷത വഹിച്ചു. തൃശ്ശൂരിൽ നടന്ന സംസ്ഥാന റവന്യൂ കലോത്സവത്തിൽ ജില്ലയ്ക്ക് നാലാംസ്ഥാനം ലഭിച്ചു. ഇരുവിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ കലാവിഭാഗത്തിൽ രണ്ടാംസ്ഥാനവും കായികവിഭാഗത്തിൽ അഞ്ചാംസ്ഥാനവും ജില്ലയ്ക്ക് ലഭിച്ചു. തൃശ്ശൂർ, കണ്ണൂർ, കോട്ടയം ജില്ലകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ജില്ലയെ പ്രതിനിധീകരിച്ച് മത്സരങ്ങളിൽ പങ്കെടുത്ത ജീവനക്കാർക്ക് കളക്ടർ എ. ഗീത സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു. സബ് കളക്ടർ ആർ. ശ്രീലക്ഷ്മി, ഡെപ്യൂട്ടി കളക്ടർമാരായ കെ. അജീഷ്, എം.കെ. രാജീവ്, കെ. ദേവകി, എ. അബൂബക്കർ, കെ. ഗോപിനാഥ്, ഫിനാൻസ് ഓഫീസർ എ.കെ. ദിനേശൻ, ഹുസൂർ ശിരസ്തദാർ ടി.പി. അബ്ദുൾ ഹാരിസ്, മാനന്തവാടി തഹസിൽദാർ എം.ജെ. അഗസ്റ്റിൻ, പി.എ. പ്രേം തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..