പ്ലാസ്റ്റിക് നിരോധനം; വ്യക്തതവരുത്തണം


കല്പറ്റ : ജൂലായ് ഒന്നുമുതൽ നടപ്പാക്കാൻപോകുന്ന പ്ലാസ്റ്റിക് നിരോധനത്തിന് വ്യക്തതവരുത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിങ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

നിരോധനത്തിൽ ഉൾപ്പെടുന്നവ ഏതൊക്കെയെന്ന് വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും വ്യക്തമായ അറിയിപ്പുകൾ നൽകിയിട്ടില്ല. ബദൽസംവിധാനം ഒരുക്കാനും സർക്കാർ തയ്യാറാവണം.

സംസ്ഥാന പ്രസിഡന്റ് ജോജിൻ ടി. ജോയി ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് കുഞ്ഞിമോൻ കാഞ്ചന അധ്യക്ഷതവഹിച്ചു. നൗഷാദ് കരിമ്പനക്കൽ, സന്തോഷ് എക്സൽ, സി. റഷീദ്, ഉണ്ണി കാമിയോ, എം.കെ. മുനീർ, നൗഷാദ് മിന്നാരം, ബാബു രാജേഷ് തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..