വൈദ്യുതി മുടങ്ങും


കല്പറ്റ : ജില്ലയിലെ വിവിധഭാഗങ്ങളിൽ വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും.

എട്ടുമുതൽ 5.30 വരെ: വെള്ളമുണ്ട ഇലക്‌ട്രിക്കൽ സെക്‌ഷനിലെ കാജാ, പുളിഞ്ഞാൽ, തോട്ടുങ്കൽ, കല്ലോടി, കുഴുപ്പിൽ കവല.

ഒമ്പതുമുതൽ അഞ്ചുവരെ: പുല്പള്ളി സെക്‌ഷനിലെ ഷെഡ്, വലിയകുരിശ്, ചെട്ടിപ്പാമ്പ്ര, ഇരുളം, മാതമംഗലം, ചാത്തമംഗലംകുന്ന്, ചുണ്ടകൊല്ലി, തൂത്തിലേരി, കല്ലോണിക്കുന്ന്, മണൽവയൽ, എല്ലകൊല്ലി, കോട്ടക്കൊല്ലി, 17 ഏക്കർ, മരിയാനാട്.

ഡിഗ്രി, പിജി പ്രവേശനം

മാനന്തവാടി : പി.കെ. കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബി.കോം. സഹകരണം, ബി.എസ്‌സി. കംപ്യൂട്ടർ സയൻസ്, എം.കോം. ഫിനാൻസ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി സെൻട്രലൈസ്ഡ് അലോട്ട്‌മെന്റ് പ്രോസസ് വഴി അല്ലാതെയുള്ള പ്രവേശനത്തിന് കോളേജിൽ എത്തിയും ihrdadmissions.org എന്ന ലിങ്ക് വഴിയും അപേക്ഷിക്കാം. അപേക്ഷാഫീസ് ജനറൽ 750 രൂപ. എസ്.സി.-എസ്.ടി. 350 രൂപ. ഫോൺ: 8547005060, 9387288283.

താലൂക്ക് വികസനസമിതി

വൈത്തിരി : താലൂക്ക് വികസനസമിതി യോഗം രണ്ടിന് 10.30-ന് വൈത്തിരി ഗ്രാമപ്പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ. ബന്ധപ്പെട്ട ഉദ്യോഗസ്ഥരും രാഷ്ട്രീയപാർട്ടി പ്രതിനിധികളും ജനപ്രതിനിധികളും പങ്കെടുക്കണമെന്ന് തഹസിൽദാർ അറിയിച്ചു.

ഫുഡ് ടെക്നോളജി കോഴ്സ്

കല്പറ്റ : പത്തനംതിട്ട കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് (സി.എഫ്.ആർ.ഡി.) കോളേജ് ഓഫ് ഇൻഡിജനസ്‌ ഫുഡ് ടെക്നോളജി (സി.എഫ്.ടി.കെ) നടത്തുന്ന എം.എസ്.സി. ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷോഫോമും വിശദവിവരങ്ങളും www.supplycokerala.com എന്ന വെബ്സൈറ്റിൽ.

ഹോട്ടൽ മാനേജ്മെന്റ് കോഴ്സ്

കല്പറ്റ : ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പെരിന്തൽമണ്ണ മങ്കട സെന്ററിലേക്ക് പി.എസ്.സി. അംഗീകൃത തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 11-ന് വൈകീട്ട് നാലിനകം ലഭിക്കണം.

ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഫുഡ് ആൻഡ് ബിവറേജ് സർവീസ്, ഫുഡ് പ്രൊഡക്ഷൻ, ഹോട്ടൽ അക്കോമഡേഷൻ ഓപ്പറേഷൻ എന്നീ ഒരുവർഷത്തെ കോഴ്സിന് എസ്.എസ്.എൽ.സി.യാണ് അടിസ്ഥാനയോഗ്യത. അപേക്ഷാഫോമും പ്രോസ്പെക്ടസും സ്ഥാപനത്തിൽനിന്ന് നേരിട്ടും www.fcikerala.org എന്ന വെബ്സൈറ്റിലും ലഭിക്കും. ഫോൺ: 04493 3295733, 9645078880

ഗുണഭോക്തൃപട്ടിക പ്രസിദ്ധീകരിക്കും

കല്പറ്റ : ലൈഫ് 2020 പ്രകാരം ഓൺലൈനായി ലഭിച്ച അപേക്ഷകളുടെ ഫീൽഡ്തല പരിശോധനയ്ക്കും പുനഃപരിശോധനയ്ക്കും ഒന്നാംഘട്ട അപ്പീലിനുശേഷമുള്ള കരട് ഗുണഭോക്തൃപട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിൽ വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും.

ഭൂമിയുള്ള വീടില്ലാത്ത അർഹരുടെയും അനർഹരുടെയും പട്ടികയും ഭൂരഹിത ഭവനരഹിതരിലെ അർഹരുടെയും അനർഹരുടെയും പട്ടികയാണ് പ്രസിദ്ധീകരിക്കുക. പരാതിയുള്ളവർക്ക് രണ്ടാംഘട്ട അപ്പീലുകളും ആക്ഷേപങ്ങളും ഒന്നുമുതൽ ആറുവരെ കല്പറ്റ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ദാരിദ്ര്യലഘൂകരണ വിഭാഗം ഓഫീസിൽ (ജില്ലാപഞ്ചായത്ത് കെട്ടിടം) നൽകാം. ഒന്നാംഘട്ട അപ്പീൽ നിരസിക്കപ്പെട്ട ആളുകൾക്കുമാത്രമാണ് രണ്ടാംഘട്ട അപ്പീൽ നൽകാൻ അർഹതയുള്ളത്.

ഖാദിക്ക് റിബേറ്റ്

കല്പറ്റ : കേരള ഖാദിഗ്രാമവ്യവസായ ബോർഡിന്റെ കീഴിലെ കല്പറ്റ ഖാദി ഗ്രാമസൗഭാഗ്യ, പനമരം ഖാദി ഗ്രാമസൗഭാഗ്യ എന്നീ ഷോറൂമുകളിൽ പ്രത്യേക റിബേറ്റ് പ്രഖ്യാപിച്ചു.

ഒന്നുമുതൽ എട്ടുവരെ 30 ശതമാനം റിബേറ്റോടുകൂടി ഖാദി തുണിത്തരങ്ങൾ, കിടക്കവിരികൾ, ഉന്നക്കിടക്കകൾ, വിവിധതരം സിൽക്ക് തുണിത്തരങ്ങൾ, ഗ്രാമവ്യവസായ ഉത്പന്നങ്ങൾ എന്നിവ ലഭിക്കും. ഫോൺ: 9947151366

അധ്യാപക നിയമനം

പടിഞ്ഞാറത്തറ : ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.എസ്.ടി. ഇക്കണോമിക്സ് (സീനിയർ), സുവോളജി (ജൂനിയർ), ഇംഗ്ലീഷ് (ജൂനിയർ). കൂടിക്കാഴ്ച നാലിന് 10 മണിക്ക്‌.

ചീരാൽ : ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഗണിതം. കൂടിക്കാഴ്ച നാലിന് രണ്ടുമണിക്ക്‌ സ്കൂൾ ഓഫീസിൽ.

പനങ്കണ്ടി : ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എൽ.പി. വിഭാഗം നാലിന് 11 മണിക്ക്‌ സ്കൂൾ ഓഫീസിൽ.

കാക്കവയൽ : ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. ഇംഗ്ലീഷ് കൂടിക്കാഴ്ച അഞ്ചിന് 10 മണിക്ക്‌ സ്കൂൾ ഓഫീസിൽ.

വൈത്തിരി : ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. മലയാളം. കൂടിക്കാഴ്ച രണ്ടിന് 10.30-ന്. ഫോൺ: 0493 6252618.

സഹായധനം

കല്പറ്റ : ക്ഷീര വികസനവകുപ്പിന്റെ അസിസ്റ്റന്റ് ടു ഡെയറി ഡെവലപ്പ്മെന്റ് ഇൻ വയനാട് പദ്ധതിയിലെ അവശ്യാധിഷ്ഠിത സഹായധനം, ബയോഗ്യാസ് പ്ലാന്റ് നിർമാണം എന്നിവയ്ക്ക് സഹായധനം നൽകും. അപേക്ഷകൾ ബത്തേരി, കല്പറ്റ, മാനന്തവാടി, പനമരം എന്നീ ക്ഷീരവികസന സേവന യൂണിറ്റ് ഓഫീസുകളിലോ അതത് ക്ഷീരസംഘങ്ങളിലോ 10-ന് അഞ്ചുമണിക്കുമുമ്പ് നൽകണം. വിശദവിവരങ്ങൾക്ക് അടുത്തുള്ള ക്ഷീരസംഘവുമായോ ബ്ലോക്ക്തല ക്ഷീരവികസന ഓഫീസുകളുമായോ ബന്ധപ്പെടാം.

ബിരുദ സീറ്റൊഴിവ്

മുട്ടിൽ : ഡബ്ല്യു.എം.ഒ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ മൂന്നാംസെമസ്റ്റർ ബി.എ. ഇംഗ്ലീഷ്, ബി.കോം. കോർപ്പറേഷൻ, ബി.എ. മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം കോഴ്സുകളിൽ കോളേജ് ട്രാൻസ്ഫർ വഴിയുള്ള സീറ്റുകൾ ഒഴിവുണ്ട്. 13-ന് നാലിനുമുമ്പായി അപേക്ഷ നൽകണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..