ഇന്ന് വൈദ്യുതി മുടങ്ങും


കല്പറ്റ : ജില്ലയുടെ വിവിധ മേഖലകളിൽ ശനിയാഴ്ച പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

ഒന്പതുമുതൽ രണ്ടുവരെ : മീനങ്ങാടി സെക്‌ഷനിലെ താഴത്തുവയൽ, കനൽവാടി, മുരണി, കാരച്ചാൽ, കാരച്ചാൽ ടവർ.

ഒമ്പതുമുതൽ അഞ്ചുവരെ : പുല്പള്ളി സെക്‌ഷനിലെ തൂത്തിലേരി, മണൽവയൽ, എല്ലക്കൊല്ലി, പുല്പള്ളി ടൗൺ, അതിരാറ്റുകുന്ന്.

യൂത്ത് കോ-ഓർഡിനേറ്റർ

മുട്ടിൽ : ഗ്രാമപ്പഞ്ചായത്ത് യൂത്ത് കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 35 വയസ്സ്. അപേക്ഷ ഏഴിനകം ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ നൽകണം.

അധ്യാപക നിയമനം

കോളേരി : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിലവിലുള്ള എച്ച്.എസ്.എ. സംസ്കൃതം (പാർട്ട് - ടൈം) അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ചൊവ്വാഴ്ച 11 മണിക്ക് സ്കൂൾഓഫീസിൽ.

കാട്ടിക്കുളം : കാട്ടിക്കുളം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം ജൂനിയർ ഹിന്ദി അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ചൊവ്വാഴ്ച രാവിലെ 11-ന് സ്കൂൾഓഫീസിൽ.

അച്ചൂർ : അച്ചൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം ഇക്കണോമിക്സ്, ഇംഗ്ളീഷ് സീനിയർ അധ്യാപകരുടെയും പൊളിറ്റിക്കൽ സയൻസ്, കൊമേഴ്സ് ജൂനിയർ അധ്യാപകരുടെയും ഒഴിവുണ്ട്. കൂടിക്കാഴ്ച ചൊവ്വാഴ്ച 10.30-ന് സ്കൂൾഓഫീസിൽ.

വാളാട് : വാളാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം സോഷ്യോളജി, സുവോളജി സീനിയർ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ബുധനാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ.

തേറ്റമല : തേറ്റമല ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച തിങ്കളാഴ്ച രാവിലെ 10.30-ന് സ്കൂൾഓഫീസിൽ.

പുളിഞ്ഞാൽ : പുളിഞ്ഞാൽ ഗവ. ഹൈസ്കൂളിൽ പ്രീ-പ്രൈമറി അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച തിങ്കളാഴ്ച രാവിലെ 11-ന് സ്കൂൾഓഫീസിൽ.

സുൽത്താൻ ബത്തേരി : ഗവ.ജി.വി.എച്ച്.എസ്.(ടി.എച്ച്.എസ്) സ്‌കൂളിൽ കംപ്യൂട്ടർ സയൻസ് (ഹാർഡ്‌വേർ) വൊക്കേഷണൽ അധ്യാപക നിയമത്തിനുള്ള കൂടിക്കാഴ്ച തിങ്കളാഴ്ച ഒമ്പതിന് സ്‌കൂൾ ഓഫീസിൽ. ഫസ്റ്റ് ക്ലാസ് ബി.ടെക്. കപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് അല്ലെങ്കിൽ എം.സി.എ. അല്ലെങ്കിൽ എം.എസ്.സി. യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.

മീനങ്ങാടി : ഗവ. പോളിടെക്‌നിക് കോളേജിൽ ഇലക്‌ട്രോണിക്‌സ്, മെക്കാനിക്കൽ എന്നീ കോഴ്‌സുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. തിങ്കളാഴ്ച ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലേക്കുള്ള ഉദ്യോഗാർഥികളും ചൊവ്വാഴ്ച മെക്കാനിക്കൽ വിഭാഗത്തിലേക്കുള്ള ഉദ്യോഗാർഥികളും രാവിലെ 9.30-ന് ഹാജരാകണം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ഫോൺ: 04936 247420.

കുഞ്ഞോം : ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം ഇക്കണോമിക്സ് (സീനിയർ) കൂടിക്കാഴ്ച നാലിന് ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഓഫീസിൽ.

തലപ്പുഴ : ഗവ. ഹയർസെക്കൻഡറി സ്കൂളിൽ, പ്ലസ് ടു വിഭാഗം മലയാളം (സീനിയർ), കെമിസ്ട്രി (സീനിയർ), സുവോളജി (ജൂനിയർ), ഹിന്ദി (ജൂനിയർ) കൂടിക്കാഴ്ച നാലിന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.

സ്വയംതൊഴിൽ വായ്പ

കല്പറ്റ : കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ദേശീയ പട്ടികജാതി പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷനുകളുടെ സഹായത്തോടെ നടപ്പാക്കുന്ന അമ്പതുലക്ഷം രൂപവരെ പദ്ധതിത്തുകയുള്ള മൾട്ടിപർപ്പസ് യൂണിറ്റ് വായ്പ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 55 വയസ്സ്. കുടുംബവാർഷികവരുമാനം 15 ലക്ഷം രൂപയിൽ കവിയരുത്. ഗവ. കോൺട്രാക്ടർമാർക്കും വായ്പ ലഭ്യമാണ്. അഞ്ചുലക്ഷം വരെ ഏഴുശതമാനവും അഞ്ചുലക്ഷത്തിനു മുകളിൽ ഒമ്പതുശതമാനവുമാണ് പലിശനിരക്ക്.

വായ്പത്തുക പലിശസഹിതം 60 മാസഗഡുക്കളായി തിരിച്ചടയ്ക്കണം. അപേക്ഷാഫോറത്തിനും വിശദ വിവരങ്ങൾക്കുമായി കോർപ്പറേഷന്റെ കല്പറ്റ പിണങ്ങോട് റോഡ് ജങ്ഷനിലെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04936 202869, 9400068512.

യോഗം മാറ്റിവെച്ചു

കല്പറ്റ : സുൽത്താൻ ബത്തേരി താലൂക്ക് വികസനസമിതിയുടെ ശനിയാഴ്ച നടത്താനിരുന്ന യോഗം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സുൽത്താൻ ബത്തേരി തഹസിൽദാർ പറഞ്ഞു.

സൗജന്യ പി.എസ്.സി. പരിശീലനം

കല്പറ്റ : ന്യൂനപക്ഷ വിഭാഗങ്ങൾക്കായുള്ള സംസ്ഥാനസർക്കാരിന്റെ സൗജന്യ പി.എസ്.സി. പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കല്പറ്റ പഴയ ബസ്‌സ്റ്റാൻഡ് ബിൾഡിങ്ങിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലനകേന്ദ്രത്തിലാണ് ക്ലാസുകൾ നടക്കുക.

സൗജന്യമായി ആറുമാസത്തേയ്ക്കാണ് പരിശീലനം. 18 വയസ്സ് തികഞ്ഞ മുസ്‌ലിം, ക്രിസ്ത്യൻ, ജൈൻ വിഭാഗത്തിലുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം ഓഫീസിൽ ലഭിക്കും. ഫോൺ: 04936 202228.

അഭിമുഖം

കല്പറ്റ : സെന്റർഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ് ) യുടെ ഒപ്റ്റിക്കൽ ഇമേജ് പ്രോസസിങ്ങ് ആൻഡ് സെക്യൂരിറ്റി പ്രോഡക്ടസ് ഡിവിഷനിലേക്കു കാഷ്വൽ ലേബർ നിയമനത്തിന് തിരഞ്ഞെടുക്കുന്നതിനായി ജൂൺ 28-ന് അഭിമുഖത്തിന് ഹാജരായി രജിസ്റ്റർചെയ്യുകയും അഭിമുഖം പൂർത്തീകരിക്കുവാൻ കഴിയാത്തവരുമായ ഉദ്യോഗാർഥികളുടെ അഭിമുഖം തിങ്കളാഴ്ച പത്തിന് തിരുവനന്തപുരം സി-ഡിറ്റ് മെയിൻ കാമ്പസിൽ നടക്കും.

രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യാഗാർഥികൾ മാത്രം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോൺ: 0471 2380910.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..