ഖാദി ഗ്രാമസൗഭാഗ്യയിൽ തുടങ്ങിയ ഖാദി ബക്രീദ് മേള കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുന്നു
കല്പറ്റ : കേരള ഖാദി ഗ്രാമവ്യവസായബോർഡിന്റെ ഖാദി ഗ്രാമസൗഭാഗ്യയിൽ ഖാദി ബക്രീദ് മേള കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡന്റ് പി.കെ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് പ്രോജക്ട് ഓഫീസർ എം. ആയിഷ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ഷിബു പോൾ, ഷോറൂം മാനേജർ പി. ദിലീപ് കുമാർ, കെ.കെ. ബിനു, വി.പി. ജിബിൻ, ടി. മുഹമ്മദ് ബഷീർ, ഒ.കെ. പുഷ്പ, കെ.എം. ബിജി എന്നിവർ സംസാരിച്ചു.
ആദ്യവിൽപ്പന ബ്ലോക്ക് പഞ്ചായത്ത് വൈ.പ്രസിഡന്റിൽ നിന്നും നിസാം വള്ളക്കടവ് ഏറ്റുവാങ്ങി. എട്ടുവരെ ഖാദി തുണിത്തരങ്ങൾക്ക് 10 മുതൽ 30 ശതമാനംവരെ ഗവ. റിബേറ്റ് കിട്ടും. ഖാദിബോർഡിന്റെ പനമരം ഖാദി ഗ്രാമസൗഭാഗ്യയിലും റിബേറ്റ് ഉണ്ടായിരിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..