ചക്ക, മാങ്ങ പഠനപ്രോജക്ടുമായി സീഡ് ക്ലബ്ബ്


കല്പറ്റ : നാട്ടറിവ് പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ മൂളിത്തോട് എടവക നാഷണൽ എ.എൽ.പി. സ്കൂൾ സീഡ് ക്ലബ്ബ് ചക്ക മാങ്ങ പഠനപ്രോജക്ട് തുടങ്ങി. ജൈവവൈവിധ്യങ്ങളെയും അവയുടെ ഉപയോഗവും തിരിച്ചറിയുന്നതിനായി കുട്ടികൾ തങ്ങളുടെ വീടുകളിലും പരിസരപ്രദേശങ്ങളിലും ലഭ്യമായ വ്യത്യസ്തതരം ചക്കകളും മാങ്ങകളും അവ കൊണ്ടുണ്ടാക്കിയ വ്യത്യസ്തവിഭവങ്ങളും സ്കൂളിലെത്തിക്കുകയും അവയുടെ പ്രദർശനം സംഘടിപ്പിക്കുകയും ചെയ്തു.

എടവക ഗ്രാമപ്പഞ്ചായത്തംഗം ഉഷാ വിജയൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ. പ്രസിഡന്റ് ആർ.കെ. അബ്ദുൽ സലിം അധ്യക്ഷത വഹിച്ചു.

സ്കൂൾമാനേജർ സി. ഫിലോമിന, നാട്ടറിവ് പഠനകേന്ദ്രം ഡയറക്ടർ പി.ജെ. മാനുവൽ, കെ.ആർ. പ്രദീപ്, പി.എസ്. ശശികുമാർ, സി. ലിറ്റ വർഗീസ് തുടങ്ങിയവർ സംസാരിച്ചു. നാട്ടറിവ് നാടൻപാട്ടുസംഘം നാടൻപാട്ടുകൾ അവതരിപ്പിച്ചു. മദർ പി.ടി.എ. ചക്കയും മാങ്ങയും ഉൾപ്പെടുത്തി വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും കുട്ടികൾക്കായി തയ്യാറാക്കിയിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..