സ്വന്തം ഓഫീസ് തകർത്ത പാരമ്പര്യം സി.പി.എമ്മിനുണ്ട് -ഉമ്മൻചാണ്ടി


എസ്.എഫ്.ഐ. പ്രവർത്തകർ അടിച്ചുതകർത്ത രാഹുൽ ഗാന്ധി എം.പി. യുടെ ഓഫീസ് സന്ദർശിക്കുന്ന ഉമ്മൻ ചാണ്ടി, ബെന്നി ബെഹനാൻ എം.പി. എന്നിവർ. പി.പി. ആലി, കെ.സി. അബു എന്നിവർ സമീപം

കല്പറ്റ : രാഹുൽഗാന്ധി എം.പി. വരുന്നദിവസം എ.കെ.ജി. സെന്ററിന് നേരെയുള്ള ആക്രമണം ആസൂത്രിതമാണെന്നും അത് ഏശാൻ പോകുന്നില്ലെന്നും കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. കല്പറ്റയിൽ എസ്.എഫ്.ഐ. ആക്രമണത്തിൽ തകർന്ന രാഹുൽഗാന്ധി എം.പി.യുടെ ഓഫീസ് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം ഓഫീസ് തകർത്ത പാരമ്പര്യം സി.പി.എമ്മിനുണ്ട്. ആ പാരമ്പര്യം കോൺഗ്രസിന് ഇല്ല. കോൺഗ്രസോ യു.ഡി.എഫോ ഓഫീസ് ആക്രമിക്കില്ല. കോട്ടയത്ത് കോൺഗ്രസ് ഓഫീസ് തകർത്തത് മാർക്സിസ്റ്റ് ക്രിമിനലുകളാണ്. പോലീസിന്റെ ഓത്താശയോടെയാണ് സംസ്ഥാനത്ത് ആക്രമണങ്ങൾ നടക്കുന്നത്. പോലീസ് സാന്നിധ്യത്തിൽ രാഹുൽഗാന്ധി എം.പി.യുടെ ഓഫീസ് ആക്രമിച്ചത് വേദനാജനകമാണ്. ആക്രമികൾക്ക് പോലീസ് സൗകര്യമൊരുക്കി. സംഭവത്തിൽ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചത് നല്ലതാണ്. പക്ഷേ ശരിയായ നടപടികൂടി സ്വീകരിക്കണം. ഡിവൈ.എസ്.പി.യെ സസ്പെൻഡ് െചയ്തതുകൊണ്ടുമാത്രമായില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ബെന്നി ബെഹനാൻ എം.പി.യും ഒപ്പമുണ്ടായിരുന്നു.

യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് 2013-ൽ കാബിനറ്റ് ചേർന്ന് കരുതൽമേഖല വേണ്ടെന്ന് വ്യക്തമായ തീരുമാനമെടുത്തതാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഈ തീരുമാനം കേന്ദ്രസർക്കാരിനെ അറിയിക്കുകയും അവർ അത് പരിഗണിച്ച് 2015-ൽ അനുകൂലമായ തീരുമാനമെടുക്കുകയും ചെയ്തതാണ്. അതിന്റെ ഭാഗമായി 2016-ൽ കേന്ദ്രസർക്കാർ വിശദമായ വിവരങ്ങൾ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ഈ സമയത്ത് അധികാരത്തിൽവന്ന പിണറായി സർക്കാർ 2018-വരെ ഒരു മറുപടിയും കൊടുത്തില്ല. ഇതോടെയാണ് കേന്ദ്രസർക്കാർ നിലപാടുമാറ്റിയത് -ഉമ്മൻചാണ്ടി പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..