അനുസ്മരണവും നേത്രപരിശോധനക്യാമ്പും ഇന്ന്


സുൽത്താൻബത്തേരി : മുണ്ടക്കൊല്ലി ചലഞ്ചേഴ്‌സ് ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബിന്റെ പ്രസിഡന്റായിരുന്ന പി.എസ്. സനുവിന്റെ ഒന്നാം ചരമവാർഷികത്തിന്റെ ഭാഗമായി കബ്ബ് ഞായറാഴ്ച അനുസ്മരണവും സൗജന്യ നേത്രപരിശോധനക്യാമ്പും സംഘടിപ്പിക്കും. മുണ്ടക്കൊല്ലി അങ്കണവാടിയിൽ രാവിലെ പത്തിനാണ് പരിപാടി.കാര്യമ്പാടി കണ്ണാശുപത്രിയുടെയും ജില്ലാ അന്ധനിവാരണസമിതിയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന നേത്രപരിശോധനയും തിമിര ശസ്ത്രക്രിയാനിർണയവും ഉച്ചയ്ക്ക് ഒരുമണിവരെയുണ്ടാകും. രോഗികൾക്ക് സൗജന്യമായി തിമിരശസ്ത്രക്രിയ ചെയ്തുനൽകും. പ്രസിഡന്റ് കെ.എസ്. സുമിത്ത്, സെക്രട്ടറി എ.ബി. അജീഷ്, എം.ബി. സജീവ്കുമാർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..