അവകാശദിനം ആചരിച്ചു


കല്പറ്റ : ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ അവകാശദിനം ആചരിച്ചു. പൊതുജനാരോഗ്യബില്ലിൽ അലോപ്പതി ഇതര വൈദ്യശാസ്ത്രങ്ങളെ പൂർണമായും ഒഴിവാക്കുന്ന തരത്തിലുള്ള നിലപാടുകളിൽ പ്രതിഷേധിച്ചാണ് എ.എം.എ.ഐ. അവകാശദിനം ആചരിച്ചത്. എ.എം.എ.ഐ. സംസ്ഥാന പ്രസിഡന്റ് ഡോ. സി.ഡി. ലീന ഉദ്ഘാടനം ചെയ്തു.

ജില്ലാപ്രസിഡന്റ് ഡോ. പി. ഭവാനി അധ്യക്ഷ ആയിരുന്നു. ഡോ. എം. മുഹമ്മദ് റാസി, ഡോ. എം. സുധീർ, ഡോ. എം. ജാസിത്ത് മൻസൂർ, ഡോ. എസ്. സ്നേഹശോഭ തുടങ്ങിയവർ സംസാരിച്ചു. ഡോക്ടർമാർ ക്ലിനിക്കുകളിൽ അവകാശദിനത്തിന്റെ ബാഡ്ജ് കുത്തി പ്രതിഷേധിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..