കല്പറ്റ : എനർജി മാനേജ്മെന്റ് സെന്റർ ഊർജസംരക്ഷണ ബോധവത്കരണ പ്രവർത്തനങ്ങൾക്കായി വിദ്യാലയങ്ങളിൽ നടപ്പാക്കിയ സ്മാർട്ട് എനർജി പ്രോഗ്രാം ഊർജോത്സവത്തിൽ വിജയികളായവർക്കുള്ള പുരസ്കാരം സമ്മാനിച്ചു. ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എം. മുഹമ്മദ് ബഷീർ ഉദ്ഘാടനംചെയ്തു. ഹ്യൂം സെന്റർ ഫോർ ഇക്കോളജി ഡയറക്ടർ സി.കെ. വിഷ്ണുദാസ് അധ്യക്ഷത വഹിച്ചു.
ദേശീയ ബാലശാസ്ത്ര കോൺഗ്രസ് സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനവും ദേശീയതലത്തിൽ മികച്ച വിജയവും നേടിയ അതിരാറ്റുകുന്ന് ഗവ. ഹൈസ്കൂളിലെ വിഷ്ണുപ്രിയ, ആദിത്യ ബിജു എന്നിവരെ ആദരിച്ചു. സി. ജയരാജൻ, പി.കെ. സാജിദ്, കെ. രാജേഷ്, ടി. അശോകൻ, സാരംഗി ചന്ദ്ര, ശലഭ ഗോവിന്ദ്, കെ.എസ്. സരിത, പി. നിരഞ്ജന എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..