മരിയനാട് ഭൂസമരം: സർക്കാർ ഇടപെടണം -പി.വി. രാജഗോപാൽ


ഇരുളം മരിയനാട് സമരഭൂമിയിൽ പി.വി. രാജഗോപാൽ സംസാരിക്കുന്നു

പുല്പള്ളി : മരിയനാട് ഭൂസമരത്തിൽ സർക്കാർ ഇടപെട്ട് പ്രശ്നങ്ങൾ തീർത്ത്‌ അർഹതപ്പെട്ടവർക്ക് ഭൂമി നൽകണമെന്ന് ദേശീയ ഭൂപരിഷ്കരണ കമ്മിറ്റിയംഗവും ഏകതാ പരിഷത്ത് നേതാവുമായ പി.വി. രാജഗോപാൽ. ഇരുളം മരിയനാട് സമരഭൂമി സന്ദർശിച്ച ശേഷം ആദിവാസിസംഘടനകളുടെ നേതൃത്വത്തിൽ ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കക്ഷിരാഷ്ട്രീയഭേദമില്ലാതെ ഇവിടെ കുടിൽ കെട്ടി സമരത്തിലുള്ള എല്ലാ ആദിവാസികൾക്കും ഭൂമി നൽകണം. ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥർ ഷെഡ്ഡുകൾ സന്ദർശിച്ച് അർഹരായവരുടെ പട്ടിക തയ്യാറാക്കി സർക്കാർ അതിന്മേൽ നടപടി സ്വീകരിക്കണം.

ഇക്കാര്യത്തിൽ ഫോറസ്റ്റ്, റവന്യൂ വകുപ്പുകൾ യോജിച്ച് അടിയന്തര പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നും രാജഗോപാൽ ആവശ്യപ്പെട്ടു. ബി.വി. ബോളൻ അധ്യക്ഷത വഹിച്ചു. എം. ഗീതാനന്ദൻ, എ. ചന്തുണ്ണി, ബാബു എല്ലക്കൊല്ലി, വിനോദ് ഗോപാലൻ, പ്രൊഫ. സി. ലക്ഷ്മണൻ, ഐ.ബി. മൃണാളിനി, ഓമന ചുള്ളിയോട്, ഇ.പി. ബാബു തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..