വൈദ്യുതി മുടങ്ങും


കല്പറ്റ : വിവിധഭാഗങ്ങളിൽ ഞായറാഴ്ച വൈദ്യുതി മുടങ്ങും.

എട്ടുമുതൽ 5.30 വരെ കല്പറ്റ ഇലക്‌ട്രിക്കൽ സെക്‌ഷൻ പരിധിയിൽവരുന്ന വികാസ് നഗർ, കല്പറ്റ ടൗൺ എന്നീ ഭാഗങ്ങളിൽ.

ഒമ്പതുമുതൽ ആറുവരെ മാനന്തവാടി ഇലക്‌ട്രിക്കൽ സെക്ഷനിലെ ആർ.ടി.ഒ, വള്ളിയൂർക്കാവ് റോഡ്, കല്ലാട്ട് മാൾ, പടച്ചിക്കുന്ന്, സെയ്‌ന്റ് ജോസഫ് ഹോസ്പിറ്റൽ ഭാഗങ്ങളിൽ.

വുമൺസെല്ലിൽ ഫാമിലി കൗൺസലർ

കല്പറ്റ : പോലീസ് വുമൺസെല്ലിൽ കരാർ അടിസ്ഥാനത്തിൽ ഫാമിലി കൗൺസലറെ നിയമിക്കുന്നു. ക്ലിനിക്കൽ സൈക്കോളജിയിലെ ബിരുദാനന്തബിരുദം, ബിരുദം ആൻഡ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ സൈക്കോളജി, കൗൺസലിങ്ങിൽ ബിരുദം, കൗൺസലിങ് ഗൈഡൻസ് ആൻഡ് കൗൺസലിങ്, എം.എസ്.ഡബ്ല്യു. എന്നിവയിലേതെങ്കിലും യോഗ്യതയുള്ള യുവതികൾക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി 10. വിലാസം ജില്ലാ പോലീസ് മേധാവി, ജില്ലാ പോലീസ് കാര്യാലയം, കല്പറ്റ, വയനാട്. ഫോൺ: 04936 202525.

മുട്ടക്കോഴികുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്

അമ്പലവയൽ : കൃഷിവിജ്ഞാനകേന്ദ്രത്തിൽ വളർത്തിയെടുത്ത ഒന്നരമാസം പ്രായമുള്ള ഗ്രാമശ്രീ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ 130 രൂപ നിരക്കിൽ എട്ടുവരെ ലഭിക്കും. ഫോൺ: 9496930411, 8590543454.

മാറ്റിവെച്ചു

സുൽത്താൻബത്തേരി : ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ ഇലക്‌ട്രോണിക്സ്, മെക്കാനിക്കൽ അധ്യാപകരെ നിയമിക്കുന്നതിന് ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടത്താനിരുന്ന അഭിമുഖം മാറ്റിവെച്ചു.

അധ്യാപകനിയമനം

കണിയാമ്പറ്റ : ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എക്കണോമിക്‌സ് (ജൂനിയർ), ഹിസ്റ്ററി (ജൂനിയർ), പൊളിറ്റിക്കൽ സയൻസ് (ജൂനിയർ), ഇംഗ്ലീഷ് (ജൂനിയർ), സുവോളജി (ജൂനിയർ), മലയാളം (സീനിയർ), സോഷ്യോളജി (സീനിയർ) അധ്യാപക കൂടിക്കാഴ്ച ആറിന് ഉച്ചയ്ക്ക് ഒന്നിന്. ഫോൺ: 04936 284445.

മുണ്ടക്കുറ്റി : കുറുമ്പാല ഗവ.ഹൈസ്കൂളിൽ എച്ച്.എസ്.ടി. നാച്വറൽ സയൻസ് കൂടിക്കാഴ്ച തിങ്കളാഴ്ച രണ്ടിന് സ്കൂൾ ഓഫീസിൽ.

തൃശ്ശിലേരി : ഗവ. ഹയർസെക്കൻഡറി സ്കൂൾ എച്ച്.എസ്.ടി. കൂടിക്കാഴ്ച അഞ്ചിന് 12-ന് സ്കൂൾ ഓഫീസിൽ.

സുൽത്താൻബത്തേരി : മൂലങ്കാവ് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾവിഭാഗം ഇംഗ്ലീഷ് കൂടിക്കാഴ്ച തിങ്കളാഴ്ച പത്തിന് സ്കൂൾ ഓഫീസിൽ.

ആനപ്പാറ : ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹിന്ദി (ജൂനിയർ). കൂടിക്കാഴ്ച നാലിന് 10-ന് സ്കൂൾ ഓഫീസിൽ.

മാനന്തവാടി : ജി.വി.എച്ച്.എസ്.എസിൽ പ്ലസ്ടു വിഭാഗത്തിൽ ഹിന്ദി സീനിയർ, സോഷ്യൽവർക്ക് ജൂനിയർ കൂടിക്കാഴ്ച അഞ്ചിന് 10 മണിക്ക് സ്കൂൾ ഓഫീസിൽ

കാവുംമന്ദം : തരിയോട് ഗവ.ഹയർസെക്കൻഡറി ഹൈസ്കൂൾ വിഭാഗം ഹിന്ദി, അറബിക് കൂടിക്കാഴ്ച അഞ്ചിന് 10.30-ന് സ്കൂൾ ഓഫീസിൽ.

യോഗ പരിശീലകനിയമനം

വടുവൻചാൽ : മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്ത് ആയുർവേദ ആശുപത്രിയിൽ താത്കാലികാടിസ്ഥാനത്തിൽ യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. കൂടിക്കാഴ്ച അഞ്ചിന് 10 മണിക്ക് പഞ്ചായത്ത് ഒാഫീസിൽ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..