സ്കൂൾ വിക്കി അവാർഡുകൾ വിതരണം ചെയ്തു


കല്പറ്റ : കൈറ്റ് സജ്ജമാക്കിയിട്ടുള്ള സ്കൂൾവിക്കി പോർട്ടലിൽ മികച്ചവയ്ക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി വി. ശിവൻ കുട്ടി അവാർഡുകൾ വിതരണം ചെയ്തു. ജില്ലയിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ, വാകേരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, പടിഞ്ഞാറത്തറ സെയ്ന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ.പി.എസ്. എന്നീ വിദ്യാലയങ്ങൾ നേടി. ഇവർക്ക് ശില്പവും പ്രശംസാപത്രവും നൽകി. കൂടാതെ 25,000, 15,000, 10,000 രൂപ വീതം കാഷ് അവാർ‍ഡും ലഭിക്കും. കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് ചെയർമാനായ സമിതിയാണ് സംസ്ഥാനതലത്തിൽ അവാർഡുകൾ നിശ്ചയിച്ചത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..