രാഹുലിന്റെ സംരക്ഷണം തൊഴിലാളികൾ ഏറ്റെടുക്കും - ആർ. ചന്ദ്രശേഖരൻ


ബത്തേരിയിലെത്തിയ രാഹുൽഗാന്ധി എം.പി.ക്ക്‌ അഭിവാദ്യമർപ്പിച്ച് ഐ.എൻ.ടി.യു.സി. ജില്ലാ കമ്മിറ്റി നടത്തിയ പ്രകടനം

സുൽത്താൻബത്തേരി : കേന്ദ്ര ഏജൻസികളുടെയും സംസ്ഥാന സർക്കാരിന്റെയും നേതൃത്വത്തിൽ രാഹുൽഗാന്ധി എം.പി.യെ വേട്ടയാടാനുള്ള ശ്രമത്തെ തൊഴിലാളികളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ. ബത്തേരിയിലെത്തിയ രാഹുൽഗാന്ധിക്ക് അഭിവാദ്യമർപ്പിച്ച് ഐ.എൻ.ടി.യു.സി. ജില്ലാ കമ്മിറ്റി നടത്തിയ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാപ്രസിഡന്റ് പി.പി. ആലി അധ്യക്ഷതവഹിച്ചു. സി. ജയപ്രസാദ്, ബി. സുരേഷ് ബാബു, ടി.എ. റെജി, ഉമ്മർ കുണ്ടാട്ടിൽ, സി.എ. ഗോപി, പി. എൻ. ശിവൻ, കെ.എം. വർഗീസ്, ശ്രീനിവാസൻ തൊവരിമല തുടങ്ങിയവർ സംസാരിച്ചു.

Content Highlights: wayanad

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..