ഒാഡിറ്റോറിയം ഉദ്ഘാടനംചെയ്തു


എ.കെ.ജി. ഭവനോട്‌ ചേർന്ന്‌ നിർമിച്ച ഓഡിറ്റോറിയം എസ്‌. രാമചന്ദ്രൻ പിള്ള ഉദ്‌ഘാടനംചെയ്യുന്നു

കല്പറ്റ : അന്തരിച്ച സി.പി.എം. നേതാക്കളായ പി.എ. മുഹമ്മദ്‌, പി. കുഞ്ഞിക്കണ്ണൻ, പി.വി. വർഗീസ്‌ വൈദ്യർ എന്നിവരുടെ സ്മരണാർഥം പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസായ എ.കെ.ജി. ഭവനോട്‌ ചേർന്ന്‌ നിർമിച്ച ഓഡിറ്റോറിയം മുതിർന്ന നേതാവ്‌ എസ്‌. രാമചന്ദ്രൻ പിള്ള ഉദ്‌ഘാടനംചെയ്തു.

പി.എ. മുഹമ്മദ്‌, പി. കുഞ്ഞിക്കണ്ണൻ, പി.വി. വർഗീസ്‌ വൈദ്യർ എന്നിവർ നാടിനും പാർട്ടിക്കും ചെയ്ത കാര്യങ്ങൾ ഒരിക്കലും വിസ്മൃതിയിലാകില്ലെന്ന്‌ അദ്ദേഹം പറഞ്ഞു.

സി.പി.എമ്മിനെ ജില്ലയിലെ ഒന്നാമത്തെ പാർട്ടിയാക്കി മാറ്റിയത്‌ ഇവരുടെ പരിശ്രമഫലമായാണ്‌. ജില്ലയിലെ ഭൂരിഭാഗത്തിന്റെയും പാർട്ടിയാക്കാനുള്ള പോരാട്ടം തുടരണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനകമ്മിറ്റി അംഗം സി.കെ. ശശീന്ദ്രൻ അധ്യക്ഷനായി.

ജില്ലാ സെക്രട്ടറി പി. ഗഗാറിൻ സെക്രട്ടേറിയറ്റംഗങ്ങളായ എ.എൻ. പ്രഭാകരൻ, വി.വി. ബേബി, പി.കെ. സുരേഷ്‌,

കെ. റഫീഖ്‌ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..