ശില്പശാല നടത്തി


എടച്ചേരി : രാജ്യത്തിലെ അടിസ്ഥാനവിഭാഗമായ തൊഴിലാളികളുടെ അവകാശങ്ങൾ ചൂഷണം ചെയ്യുന്ന സമീപനം കേന്ദ്രസർക്കാർ തിരുത്താൻ തയാറാകണമെന്ന് എച്ച്.എം.എസ്. ദേശീയ സമിതിയംഗം മനയത്ത് ചന്ദ്രൻ ആവശ്യപ്പെട്ടു. എച്ച്.എം.എസ്. നാദാപുരം മണ്ഡലം ശില്പശാല എടച്ചേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എച്ച്.എം. എസ്. മണ്ഡലം പ്രസിഡന്റ് പി.എം. നാണു അധ്യക്ഷനായി. കെ. നാരായണൻ റിപ്പോർട്ട് അവതരിപ്പിച്ചു. എം.പി. വിജയൻ, ജെ.എൻ. പ്രേംഭാസിൻ, ആർ. എം. ഗോപാലൻ എന്നിവർ ക്ലാസെടുത്തു.

വൈകീട്ട് നടന്ന സമാപനസമ്മേളനം എച്ച്.എം.എസ്. ജില്ലാ വൈസ് പ്രസിഡന്റ് ഭാസ്കരൻ കൊഴുക്കല്ലൂർ ഉദ്ഘാടനം ചെയ്തു. വിമലകളത്തിൽ,

ഇ.കെ. കുഞ്ഞിക്കണ്ണൻ, വസരാജ് മണലാട്ട്, എം.പി. വിജയൻ, കെ. ഭാസ്കരൻ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..