ആയുർവേദ മെഗാമെഡിക്കൽ ക്യാമ്പുമായി ഗൃഹലക്ഷ്മിവേദി


മാതൃഭൂമി - ഗൃഹലക്ഷ്മിവേദി ജില്ലാകമ്മിറ്റിയും ആയുർവേദ മെഡിക്കൽ അസോസിയേഷൻ കല്പറ്റഏരിയ വനിതാ കമ്മിറ്റിയും ചേർന്നു സംഘടിപ്പിച്ച സൗജന്യ മെഗാമെഡിക്കൽ ക്യാമ്പ് ഡോ. ടി.പി.വി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കല്പറ്റ : മാതൃഭൂമി - ഗൃഹലക്ഷ്മിവേദി ജില്ലാ കമ്മിറ്റിയും ആയുർവേദ മെഡിക്കൽഅസോസിയേഷൻ കല്പറ്റ ഏരിയ വനിതാ കമ്മിറ്റിയും ചേർന്നു സംഘടിപ്പിച്ച സൗജന്യ ആയുർവേദ മെഗാമെഡിക്കൽ ക്യാമ്പ് പങ്കാളിത്തംകൊണ്ടു ശ്രദ്ധേയമായി.

ഞായറാഴ്ച രാവിലെ 9.30 മുതൽ കൈനാട്ടി പത്മപ്രഭാ പൊതു ഗ്രന്ഥാലയത്തിലായിരുന്നു ക്യാമ്പ്. ക്യാമ്പിൽ വാതരോഗങ്ങൾ, മർമ ചികിത്സ, അലർജി, പൈൽസ്, സ്ത്രീ രോഗങ്ങൾ, മറ്റു രോഗങ്ങൾ തുടങ്ങിയവയ്ക്കുള്ള വിദഗ്‌ധ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് സൗജന്യമായി മരുന്ന് വിതരണം ചെയ്തു.

ലിയോ ആശുപത്രി എം.ഡി. ഡോ. ടി.പി.വി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആഹാരശീലങ്ങളും ജീവിതശൈലിയുമാണ് രോഗങ്ങൾക്കു കാരണമെന്നും മനസ്സിന്റെ കരുത്താണ് മരുന്നുകളെക്കാൾ പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു. അലോപ്പതിയും ആയുർവേദവും ഹോമിയോപ്പതിയും പരസ്പരം മത്സരിക്കേണ്ട ചികിത്സാമാർഗങ്ങളല്ല, മറിച്ച് എല്ലാം സമന്വയിപ്പിച്ചുള്ള ചികിത്സാരീതിയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ എ.എം.എ.ഐ. കല്പറ്റ ഏരിയ പ്രസിഡന്റ് ഡോ. എം. സ്നേഹശോഭ അധ്യക്ഷത വഹിച്ചു. ഡോ. കെ.എം. മുഹമ്മദ് റാസി, ഡോ. ഷബീൽ ഇബ്രാഹിം, ഡോ. എ. ഭവാനി, ഗൃഹലക്ഷ്മിവേദി സംസ്ഥാന ജനറൽസെക്രട്ടറി അഡ്വ. ജി. ബബിത, ജില്ലാ ജനറൽ സെക്രട്ടറി ഗീതാപ്രസാദ്, ജില്ലാ പ്രസിഡന്റ് പി.വി. നളിനി തുടങ്ങിയവർ സംസാരിച്ചു.

ഡോ. കെ.എം. മുഹമ്മദ് റാസി, ഡോ. പി.ആർ. രാജ്മോഹൻ, ഡോ. എ. ഭവാനി, ഡോ. ജീജാ വിനോദ്ബാബു, ഡോ. ഷബീൽ ഇബ്രാഹിം, ഡോ. എം. സ്നേഹശോഭ, ഡോ. ഷബ്ന ഹാഷ്മി, ഡോ. ജാസിത് മൻസൂർ, ഡോ. സുവിശ്രീ അനൂപ്, ഡോ. വിഭാ അരുൺ, ഡോ. മേഘ ബി. നായർ, ഡോ. രേഖാ അരുൺ എന്നിവരാണ് രോഗികളെ പരിശോധിച്ചത്.

ഗൃഹലക്ഷ്മിവേദി അംഗങ്ങളായ സുനിതാ വാസുദേവൻ, ഗിരിജാ മോഹൻദാസ്, എ.പി. സവിത, ചന്ദ്രജാ വിനോദ്, എം.കെ. സുധാദേവി, ശീതളാ മോഹൻദാസ്, പി.എൻ. പത്മിനി തുടങ്ങിയവർ നേതൃത്വം നൽകി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..