പെരുന്തട്ട ഗവ. യു.പി. സ്കൂൾ ലീഡർ ഇശാല ഹിന്ദിന് മുൻ പ്രധാനാധ്യാപകൻ കെ. അശോക് കുമാറും ഭാര്യ കെ. ശ്യാമളയുംചേർന്ന് മാതൃഭൂമി പത്രം കൈമാറുന്നു
കല്പറ്റ : ഏറെക്കാലം മാതൃഭൂമി ലേഖകനായിരുന്ന എം. കുഞ്ഞിക്കണ്ണൻ മാഷുടെ ഓർമയിൽ പെരുന്തട്ട ഗവ. യു.പി. സ്കൂളിൽ മാതൃഭൂമി മധുരം മലയാളം തുടങ്ങി. കുഞ്ഞിക്കണ്ണൻ മാഷുടെ കുടുംബകൂട്ടായ്മയായ ‘കുഞ്ഞിനാരായണീയം’ ആണ് സ്കൂളിലേക്ക് മാതൃഭൂമി പത്രം സ്പോൺസർ ചെയ്തത്. കുഞ്ഞിക്കണ്ണൻ മാഷുടെ മകനും മുൻ പ്രധാനാധ്യാപകനുമായ കെ. അശോക് കുമാർ സ്കൂൾ ലീഡർ ഇശാല ഹിന്ദിന് പത്രം കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ പി.ടി. മനോജ് അധ്യക്ഷതവഹിച്ചു. സി. ദിവാകരൻ, സീനിയർ അസിസ്റ്റന്റ് പി. തുളസി, സ്റ്റാഫ് സെക്രട്ടറി എൻ.എം. വിപിൻ, കെ. ശ്യാമള എന്നിവർ സംസാരിച്ചു. മാതൃഭൂമി സെയിൽസ് ഓർഗനൈസർ പി.കെ. രാജൻ പദ്ധതി വിശദീകരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..