ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ പെയ്ഡ് അപ്രന്റിസ്ഷിപ്പ്


കല്പറ്റ : ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ആറു മാസത്തെ പെയ്ഡ് അപ്രന്റിസ്ഷിപ്പിന് അവസരം. ജേണലിസം/പബ്ലിക് റിലേഷൻസ് പ്രധാന വിഷയമായെടുത്ത് അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം, ബിരുദാനന്തരബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും അംഗീകൃത സ്ഥാപനങ്ങളിൽനിന്നും ജേണലിസം/പബ്ലിക് റിലേഷൻസ് പി.ജി. ഡിപ്ലോമയോ നേടിയവർക്ക് അപേക്ഷിക്കാം. 2020-2021, 2021-2022 അധ്യയന വർഷങ്ങളിൽ കോഴ്‌സ് പാസായവരായിരിക്കണം. പ്രതിമാസ സ്റ്റൈപെൻഡ്‌ 8000 രൂപ. അപേക്ഷിക്കേണ്ട അവസാനതീയതി 15. യോഗ്യതയുടെയും എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഫോൺ: 04936 202529.

കോസ്‌റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ് കോഴ്‌സ്

കല്പറ്റ : കണ്ണൂർ തോട്ടടയിലെ കോളേജ് ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ്ങിൽ ബി.എസ്‌സി. കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ്ടു. 15-നകം കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ www.admisson.kannuruniversity.ac.in വെബ്‌സൈറ്റിലൂടെ അപേക്ഷിക്കണം. ഫോൺ: 0497 2835390, 9746394616.

അധ്യാപകനിയമനം

മാനന്തവാടി : ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിലെ ഹിന്ദി സീനിയർ, സോഷ്യൽവർക്ക് ജൂനിയർ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച അഞ്ചിന് രാവിലെ പത്തിന് സ്കൂൾ ഓഫീസിൽ.

കണിയാമ്പറ്റ : ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്.എസ്.ടി. ഫിസിക്കൽ സയൻസ് കൂടിക്കാഴ്ച ആറിന് 11 മണിക്ക് സ്കൂൾ ഓഫീസിൽ.

സൃഷ്ടി സ്‌കോളർഷിപ്പ്

കല്പറ്റ : വനത്തിനകത്ത് താമസിക്കുന്ന പ്ലസ്ടുവിനുശേഷം പ്രൊഫഷണൽ കോഴ്‌സിനു പഠിക്കുന്ന പട്ടികവർഗ ഗോത്ര വിഭാഗത്തിലുള്ള പെൺകുട്ടികൾക്ക് സംസ്ഥാന വനവികസന ഏജൻസി നൽകുന്ന സൃഷ്ടി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. നിലവിൽ പഠിക്കുന്ന പ്രൊഫഷണൽ കോഴ്‌സ് കാലാവധി തീരുന്നതുവരെ എല്ലാ വർഷവും 15,000 രൂപ സഹായധനം ലഭിക്കും. 31-നുമുമ്പ് അപേക്ഷിക്കണം. എല്ലാ വനം ഡിവിഷനുകളിലും, ഡി.എഫ്.ഒ. ഓഫീസ്, വൈൽഡ് ലൈഫ് വാർഡൻ ഓഫീസ്, റേഞ്ച് ഫോറസ്റ്റ് ഓഫീസുകളിലും അപേക്ഷ സ്വീകരിക്കും. ഫോൺ: 04712529224.

കോഴ്സിന് അപേക്ഷിക്കാം

കല്പറ്റ: കെൽട്രോണിന്റെ കോഴിക്കോട് നോളഡ്ജ് സെന്ററിൽ ഒരു വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ സിവിൽ ആർക്കിടെക്ചർ ഡ്രാഫ്റ്റിങ് ആൻഡ് സർവേ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത എസ്.എസ്.എൽ.സി. കൂടുതൽവിവരങ്ങൾക്ക്: കെൽട്രോൺ നോളഡ്ജ് സെന്റർ, മൂന്നാംനില, അംബേദ്ക്കർ ബിൽഡിങ്, റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട്. ഫോൺ: 8136802304.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..